ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ 65 പൈസ കുറച്ചേക്കും. ഈ മാസം 15ന് ഇതുസംബന്ധിച്ച് തീരുമാനം എടുത്തേക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയ്പാല് റെഡ്ഡി പറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ പെട്രോളിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.