Image

വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചു; കള്ളവോട്ടില്ലെന്ന്‌ വ്യക്തമായി

Published on 10 August, 2011
വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചു; കള്ളവോട്ടില്ലെന്ന്‌ വ്യക്തമായി
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി അവരിപ്പിച്ച ധനവിനിയോഗ ബില്ലിലെ വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായി. വോട്ടെടുപ്പ്‌ സമയത്ത്‌ സഭയില്‍ ഭരണപക്ഷത്ത്‌ 69പേര്‍ ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി. വീഡിയോ ദൃശ്യപ്രകാരം വോട്ടുചെയ്‌തവരെ എണ്ണമെടുത്തപ്പോള്‍ ആദ്യ എണ്ണലില്‍ 68പേര്‍ മാത്രമാണ്‌ സഭയില്‍ ഉണ്ടായിരുന്നതെന്നാണ്‌ മനസിലായത്‌. എന്നാല്‍ രണ്ടാമത്‌ വീണ്ടും എണ്ണിയപ്പോഴാണ്‌ 69 പേരും സഭയില്‍ ഉണ്ടായിരുന്നതായി വ്യക്തമായത്‌.

നിയമസഭയുടെ മീഡിയാറൂമില്‍ ഭരണപക്ഷ അംഗങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലാണ്‌ വീഡിയോ പരിശോധന നടന്നത്‌. അതിനിടെ തെറ്റായ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാന്ദന്‍ മാപ്പ്‌ പറയണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക