ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായ ടി.പി. സീതാറാമിനെ
മൗറീഷ്യസിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി നിയമിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി
ജോയിന്റ് സെക്രട്ടറി (സെന്‍ട്രല്‍ യൂറോപ്പ്, വെസ്റ്റ് യൂറോപ്പ്) ആയിരുന്നു.
ഹോങ്കോങ്, ബെയ്ജിങ്, ബാങ്കോക്ക്, തായ്ലന്ഡ്, കംബോഡിയ, ദക്ഷിണാഫ്രിക്ക,
സാംബിയ, നമീബിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി
കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. കെ.ആര്. നാരായണന് രാഷ്ട്രപതി ആയിരുന്നപ്പോള്‍
പ്രസ് സെക്രട്ടറി ആയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍
റിലേഷന്‍സിന്റെ പ്രോജക്ട് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കായംകുളം വള്ളിയില്‍ കുടുംബാംഗമാണ്. ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന ടി.പി.
ശ്രീനിവാസന്റെ സഹോദരനാണ് സീതാറാം. തിരുവനന്തപുരം സ്വദേശി ദീപയാണ് ഭാര്യ.