Image

മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി: വി.എസ്‌

Published on 11 August, 2011
മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി: വി.എസ്‌
തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലിന്റെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും നിയമോപദേശം തേടിയത് സത്യപ്രതിജ്ഞാലംഘനമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസ് മുഖ്യമന്ത്രി എന്ന നിലയിലുളളതല്ല മുന്‍ധനമന്ത്രി എന്ന നിലയിലുള്ളതാണ്. അതിനാല്‍ ഇത്തരത്തിലൊരു നിയമോപദേശം തേടിയത് സത്യപ്രതിജ്ഞാലംഘനവും അധികാരദുര്‍വിനിയോഗവുമാണ്. നിയമോപദേശം നല്‍കിയതിലൂടെ അഡ്വക്കേറ്റ് ജനറലും പബ്ലിക് പ്രോസിക്യൂട്ടറും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ വിലയിരുത്താന്‍ മികച്ച സാങ്കേതിക വിദഗ്ധരെ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ദൃശ്യങ്ങള്‍ കാണാന്‍ താനെത്തുകയുള്ളുവെന്ന് സ്പീക്കറെ അറിയിച്ചിരുന്നു. വോട്ടെടുപ്പ് നടക്കാന്‍ കാലതാമസം നേരിട്ടതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക