Image

ബില്‍ഡിംഗ് സെസ് അദാലത്ത് ആഗസ്ത് 13 മുതല്‍: തൊഴില്‍വകുപ്പ് മന്ത്രി

Published on 12 August, 2011
ബില്‍ഡിംഗ് സെസ് അദാലത്ത് ആഗസ്ത് 13 മുതല്‍: തൊഴില്‍വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് തൊഴില്‍ വകുപ്പ് സംഘടിപ്പിക്കുന്ന ബില്‍ഡിംഗ് സെസ് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് 13 ന് കൊല്ലം യു പി സ്‌കൂളില്‍ വച്ച് നടത്തുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആഗസ്ത് 13 മുതല്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്ന കെട്ടിട ഉടമകള്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഈ സെസ്സ് അദാലത്തിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുതെന്നും 10 ലക്ഷം രൂപയ്ക്കുമേല്‍ നിര്‍മ്മാണ ചിലവ് വരുന്ന കെട്ടിടങ്ങള്‍ക്കാണ് സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുതെന്നും മന്ത്രി പറഞ്ഞു. ചിലവ് കണക്കാക്കി അതിന്റെ ഒരു ശതമാനമാണ് ബില്‍ഡിംഗ് സെസ്സായി പിരിച്ചെടുക്കുതെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക