Image

എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേകം തിരുവല്ലയില്‍

Published on 12 August, 2011
എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേകം തിരുവല്ലയില്‍
തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേകം 2011 ആഗസ്റ്റ് 13-ാം തീയതി ശനിയാഴ്ച തിരുവല്ല എസ്.സി.എസ്.ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന പ്രത്യേക മദ്ബഹായില്‍ നടക്കും.

വെരി. റവ.ഡോ.വര്‍ഗീസ് മത്തായി റമ്പാന്‍ , വെരി.റവ.കെ.വി.വര്‍ക്കി റമ്പാന്‍ , വെരി റവ. ഡോ.ഉമ്മന്‍ ജോര്‍ജ്ജ് റമ്പാന്‍ എന്നിവരാണ് എപ്പിസ്‌കോപ്പാമാരായി അഭിഷേകം ചെയ്യപ്പെടുന്നത്.

തുമ്പമണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍ കാലായില്‍ കണ്ണംപൊയ്കയില്‍ പരേതരായ കെ.ഇ.മാത്യൂവിന്റെയും കുഞ്ഞമ്മയുടെയും പുത്രനാണ് വെരി.റവ.ഡോ.വര്‍ഗീസ് മത്തായി റമ്പാന്‍ (58 വയസ്സ്)

വിവിധ ഇടവകകളില്‍ വികാരിയായും കോട്ടയം മാര്‍ത്തോമ്മാ വൈദിക സെമിനാരി, ജബല്‍പൂര്‍ ലിയണാര്‍ഡ് തിയോളജിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായും സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റി റിസേര്‍ച്ച് കമ്മറ്റി അംഗം, ഡീന്‍ ഓഫ് ഡോക്ടറല്‍ സ്റ്റഡീസ് തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

കൊച്ചി സെന്റ് ജോര്‍ജ്ജ് മാര്‍ത്തോമ്മാ ഇടവകയില്‍ പാരയില്‍ കെ.പി.വര്‍ക്കിയുടെയും പരേതയായ കുഞ്ഞമ്മയുടെയും പുത്രനാണ് വെരി.റവ.കെ.വി.വര്‍ക്കി റമ്പാന്‍ (52 വയസ്സ്)

വിവിധ ഇടവകകളില്‍ വികാരിയായും റാഞ്ചി സെന്റ് തോമസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ , റാഞ്ചി നവജീവന്‍ കേന്ദ്രം മിഷനറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ സെക്രട്ടറിയാണ്. മികച്ച പ്രിന്‍സിപ്പാളിനുള്ള പ്രതിഭ ഉഥാന്‍ പരിഷത്ത് അവാര്‍ഡ്, വിജയശ്രീ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ മിലനിയം ഗോള്‍ഡ് സ്റ്റാര്‍ അവാര്‍ഡ് എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അടൂര്‍ കണ്ണങ്കോട് മാര്‍ത്തോമ്മാ ഇടവകയില്‍ കൊട്ടയ്ക്കാട് പുത്തന്‍വീട്ടില്‍ പരേതരായ പി.എന്‍.ജോര്‍ജ്ജിന്റെയും ഏലിയാമ്മയുടെയും പുത്രനാണ് വെരി.റവ.ഡോ.ഉമ്മന്‍ ജോര്‍ജ്ജ് റമ്പാന്‍ (52 വയസ്സ്).
എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേകം തിരുവല്ലയില്‍
Join WhatsApp News
Sunu karthikapally 2019-08-01 14:24:38
Hearty condolences from sunu karthikapally and family from new york..
Lovely and Tomichan 2019-08-01 21:36:03
Our heartfelt condolence to Jojan & family. We will miss Giji and will always remember her in our prayers. She was a gem of a person in our family. 
May Lord give courage to overcome this situation of your family. 

With love & prayers
Lovely & Tomichen
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക