Image

ബാങ്കുകള്‍ വായ്‌പാ പലിശ നിരക്ക്‌ ഉയര്‍ത്തി; അടിസ്ഥന നിരക്ക്‌ 14.75%

Published on 12 August, 2011
ബാങ്കുകള്‍ വായ്‌പാ പലിശ നിരക്ക്‌ ഉയര്‍ത്തി; അടിസ്ഥന നിരക്ക്‌ 14.75%
മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ വായ്‌പാ പലിശ നിരക്ക്‌ വീണ്ടും ഉയര്‍ത്തി. ഇതിനുസരിച്ച്‌ അടിസ്ഥാന പലിശ നിരക്ക്‌ നിലവിലെ 9.50 ശതമാനത്തില്‍ നിന്ന്‌ 10 ശതമാനമായും അടിസ്ഥന വായ്‌പാ നിരക്ക്‌ നിലവിലെ 14.25 ശതമാനത്തില്‍ നിന്ന്‌ 14.75 ശതമാനമായുമാണ്‌ വര്‍ധിപ്പിച്ചത്‌. പൊതുമേഖലാ ബാങ്കായ എസ്‌.ബി.ഐയും ഐ.സി.ഐ.സി.ഐ ബാങ്കുമാണ്‌ ഒരു മാസത്തിനിടയില്‍ വീണ്ടും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചത്‌. വൈകാതെ മറ്റ്‌ ബാങ്കുകളും പലിശ നിരക്ക്‌ ഉയര്‍ത്തും.

എസ്‌.ബി.ഐ ഇന്നലെ അടിസ്ഥാന പലിശ നിരക്കിലും അടിസ്ഥാന വായ്‌പാ നിരക്കിലും 0.50 ശതമാനം വര്‍ധനയാണ്‌ പ്രഖ്യാപിച്ചത്‌. ഐ.സി.ഐ.സി.ഐ ബാങ്കും അടിസ്ഥാന പലിശ നിരക്കിലും വായ്‌പാ നിരക്കിലും 0.50 ശതമാനം വര്‍ധനയാണ്‌ പ്രഖ്യാപിച്ചത്‌. ഇതോടെ ബാങ്കിന്റെ അടിസ്ഥാന നിരക്ക്‌ 10 ശതമാനമായും അടിസ്ഥാന വായ്‌പാ നിരക്ക്‌ 18.75 ശതമാനമായും ഉയരും. ഓഗസ്റ്റ്‌ 13 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക