Image

മോര്‍ട്ടണ്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ സമ്മര്‍ ക്യാമ്പ്‌ ആരംഭിച്ചു

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 12 August, 2011
മോര്‍ട്ടണ്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ സമ്മര്‍ ക്യാമ്പ്‌ ആരംഭിച്ചു
ഷിക്കാഗോ: വിശ്വാസ പരിശീലനത്തിന്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ മോര്‍ട്ടണ്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ക്യാമ്പിന്‌ ആരംഭം കുറിച്ചു. സെന്റ്‌ മേരീസ്‌ പി. ആര്‍. ഒ. സാജു കണ്ണമ്പള്ളിയുടെ നേതൃത്വത്തില്‍ ഐസ്‌ ബ്രേക്കിംഗോടുകൂടി ആരംഭിച്ച സമ്മര്‍ക്യാമ്പിന്റെ ആദ്യദിവലം ഫാ. എബ്രാഹം മുത്തോലത്ത്‌, സി. അനുഗ്രഹ, ജീനാ ചോരത്ത്‌ എന്നിവര്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. സജി പിണര്‍കയില്‍, ഡോ. അലക്‌സ്‌, ജോണി തെക്കേപ്പറമ്പില്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌. സജി പൂതൃക്കയില്‍, ജോസ്‌ ഐക്കരപ്പറമ്പില്‍, ജോണ്‍ പാട്ടപ്പതി, അനില്‍ മറ്റത്തിക്കുന്നേല്‍, പോള്‍സണ്‍ കുളങ്ങര, സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌ എന്നിവര്‍ ക്യാമ്പിന്റെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.
മോര്‍ട്ടണ്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ സമ്മര്‍ ക്യാമ്പ്‌ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക