Image

പാശ്ചാത്യ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ 'മിസ്റ്റിക് ഇന്ത്യ'യുമായി ആത്മ

ജോര്‍ജ് തുമ്പയില്‍ Published on 13 August, 2011
പാശ്ചാത്യ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ 'മിസ്റ്റിക് ഇന്ത്യ'യുമായി ആത്മ

ന്യൂയോര്‍ക്ക് : ന്യൂജേഴ്‌സിയിലെ പ്രശസ്തമായ ആത്മ പെര്‍ഫോമിംഗ് ആര്‍ട്ട് ഡാന്‍സ് ട്രൂപ്പ് അമേരിക്കയിലേയും യൂറോപ്പിലെയും കലാ ആസ്വാദകരെ വിസ്മയിപ്പിക്കാനും അവരെ ജ്ഞാനോദയത്തിന്റെ മേഖലയിലെത്തിക്കാനും 'മിസ്റ്റിക്ക് ഇന്ത്യ' എന്ന വര്‍ണാഭമായ പരിപാടിയുമായി എത്തുന്നു. 150 നര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ സ്റ്റേജ് ഷോ ആണ് മിസ്റ്റിക്ക് ഇന്ത്യ.. ഈ സമ്മറില്‍ മിസിറ്റിക്ക് ഇന്ത്യ അമേരിക്കയിലും യൂറോപ്പിലും കലാപ്രദര്‍ശന സഞ്ചാരം നടത്തുകയാണ്. ന്യൂജേഴ്‌സിയിലെ സ്റ്റേറ്റ് തീയേറ്ററില്‍ ഓഗസ്റ്റ് 13ന് അരങ്ങേറുന്ന സ്റ്റേജ് ഷോയോടെ ആത്മയുടെ അന്താരാഷ്ട്ര ടൂര്‍ ആരംഭിക്കും.

അമേരിക്കയിലെ ആത്മ ഗ്രൂപ്പ് ആന്‍ഡ് ഓറ ഇവെന്റ്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ്‍ മിസ്റ്റിക്ക് ഇന്ത്യ അരങ്ങില്‍ എത്തിക്കുന്നത്. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സിന്റെ ഒരു തലമുറയെ മോഹിപ്പിച്ചുകൊണ്ട് അവരുടെ സാംസ്‌കാരിക പൈതൃകം സ്റ്റേജുകളില്‍ അനുഭവവേദ്യമാക്കുന്നതാണ് മിസ്റ്റിക്ക് ഇന്ത്യ. ഇതേക്കുറിച്ച് ക്രിയേറ്റീവ് ഡയറക്ടറും കോറിയോഗ്രാഫറുമായ അമിത് ഷാ ഇപ്രകാരം പറയുന്നു."തങ്ങളുടെ സംസ്‌കാരത്തോട് ആഴത്തിലുള്ള സ്‌നേഹവും ആദരവും സുവ്യക്തമാക്കിക്കൊണ്ടാണ് ആത്മയുടെ നര്‍ത്തകര്‍ തങ്ങളുടെ പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. വാസ്തവത്തില്‍ ഇത് നമുക്ക് പകര്‍ന്ന് തരുന്നത് ബോളിവുഡ് ശൈലിയിലുള്ള പ്രദര്‍ശനാനുഭവമാണ്. ആത്മ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലും സൗത്ത് ഏഷ്യന്‍ നര്‍ത്തകവേദികളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മിസ്റ്റിക്ക് ഇന്ത്യ കഴിവുറ്റ കലാപ്രതിഭകളുടെ ഒരു വന്‍നിരയാണ്. അന്തരാഷ്ട്ര വേദികളില്‍ ആര്‍ഷഭാരതസംസ്‌കാരത്തിന്റെ മഹനീയത അവതരിപ്പിക്കുന്നതിലൂടെ നര്‍ത്തകര്‍ അവരുടെ ചിരകാലാഭിലാഷം സാക്ഷാല്‍ക്കരിക്കുകയാണ്. അതുകൊണ്ടു തന്നെ ഭാരത സംസ്‌കാരത്തിലൂടെയുള്ള നയനാനന്ദകരമായ ഒരു യാത്രയാണ് ഇത്. ബോളിവുഡ് ഷോമാന്‍ഷിപ്പ് കാത്തുസൂക്ഷിക്കുന്നതോടൊപ്പം നമ്മുടെ പാരമ്പര്യവും ഇവിടെ മുറുകെ പിടിക്കുന്നു. അതാണ് മിസ്റ്റിക് ഇന്ത്യയുടെ കോറിയോഗ്രാഫി".

മിസ്റ്റിക് ഇന്ത്യയുടെ യൂറോപ്പ്യന്‍ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഭാരത് യാത്രാ പ്രൊഡക്ഷന്‍സാണ്. 85 നര്‍ത്തകരുമായി ആത്മ സ്വിറ്റ്‌സര്‍ലന്‍ഡലും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഇക്കൊല്ലത്തെ ടൂര്‍ അവിടെ അവസാനിക്കും. മലയാളികളായ ബ്രയന്‍ തുമ്പയില്‍ , ആഷ്‌ലി ജോസഫ്, നോവ ജോസഫ്, മെല്‍വിന്‍ വര്‍ഗീസ്, പ്രിയ സാമുവല്‍ , ആഷ കുര്യന്‍ , സൂര്യ ബാലകൃഷണന്‍ എന്നിവരും ഉള്‍പ്പെടുന്നതാണ് ആത്മ പെര്‍ഫോമിംഗ ആര്‍ട്‌സിന്റെ കോര്‍ ടീം.
വിവരങ്ങള്‍ക്ക് :
www.atmaperformingarts.com, www.mysticindiatheshow.com
പാശ്ചാത്യ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ 'മിസ്റ്റിക് ഇന്ത്യ'യുമായി ആത്മപാശ്ചാത്യ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ 'മിസ്റ്റിക് ഇന്ത്യ'യുമായി ആത്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക