Image

ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 20 ന്

ജോര്‍ജ് നടവയല്‍, മുന്‍ പ്രസിഡന്റ്, ഐ ഏ സി ഏ Published on 13 August, 2011
ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 20 ന്
ഈ വര്‍ഷം 2011 ആഗസ്റ്റ് 20 ശനിയാഴ്ച്ച ഫിലഡല്ഫിയ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ '' ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ'' ആഘോഷം പുന: സ്മൃതികളുണര്‍ത്തിപീലി വിടര്‍ത്തും.
 
പ്രാര്‍ത്ഥനയേയും കലാഹൃദയത്തെയും നേതൃപാടവത്തെയും സാമൂഹിക സേവന ചാതുര്യത്തെയും സമന്വയിക്കുന്ന ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ ആശീര്‍വാദമനസ്സില്‍ നിന്ന് ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷനി
ല്‍ ജോര്‍ജ് നടവയല്‍ ‍- ഡൈസി തോമസ്-സണ്ണി പടയാറ്റില്‍ നേതൃഘട്ടത്തില്‍ ദീപ്തികൊണ്ടതാണ് ഫിയല്‍ഡല്ഫിയയിലെ '' ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ'' എന്ന ഭാരത സാംസ്‌കാരിക സൗഹാര്‍ദ്ദ മേള.

'' ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 2011 ന്'' പെന്‍സില്‍ വേനിയാ സ്‌ക്രാന്റണ്‍ അതിരൂപതയുടെ ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് മാര്‍ട്ടിനോയാണ് മുഖ്യാതിഥി. ഫാ. ജോണ്‍ മേലേപ്പുറം (സ്പിരിച്വല്‍ ഡിറക്ടര്‍ ആന്റ് പേട്രണ്‍, ഏ ഐ സി ഏ), സെന്റ് ജൂഡ്സീറോ മലങ്കര ഇടവകവികാരി ഫാ. തോമസ് മലയില്‍, ഫിലഡല്ഫിയ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. രാജു സെല്‍വ രാജ്,ഫിലഡല്ഫിയ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യൂ മണക്കാട്ട്, ജോസഫ് മാണി പാറയ്ക്കല്‍( പ്രസിഡന്റ് ഏ ഐ സി ഏ), ഡെയ്‌സി തോമസ് ( വി പി, ഏ ഐ സി ഏ), ജോസ് മാളേക്കല്‍ ( സെക്രട്ടറി, ഏ ഐ സി ഏ), ആലീസ് സ്റ്റീഫന്‍ ( ജൊയിന്റ് സെക്രട്ടറി), കെന്നഡി കോര ( ട്രഷറാര്‍), തോമസ് നെടുമാക്കല്‍ (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍) , ലിസ് ഓസ്റ്റിന്‍ (ഹെരിറ്റേജ് ഡേ കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്കുന്നു.

ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായ ആര്‍ഷഭാരതത്തിന്റെ അന്തരാത്മാവ്അനര്‍ഗളം ഉരുവിട്ടിരുന്ന വിശിഷ്ടമായ പ്രാര്‍ഥനയുണ്ട്:

''അസതോ മാ സത് ഗമയാ, തമസ്സോ മാ ജ്യോതിര്‍ഗമയാ, മൃത്യോര്‍മാ അമൃതം ഗമയാ''
ഈ പ്രാര്‍ത്ഥനയ്ക്കുത്തരമായി ക്രിസ്തുവര്‍ഷാരംഭത്തില്‍ തന്നെ '' വഴിയും സത്യവും ജീവനുമായ'',വചനം മാംസമായ കിസ്തുവിന്റെ സ്‌നേഹസ്‌ന്ദേശവുമായി ഭാരതത്തില്‍വന്ന പ്രകാശനാളമാണല്ലോ വിശുദ്ധ തോമാശ്ലീഹാ.

വിശുദ്ധ തോമസ് അപ്പസ്‌തോലന്റെ അരുമ മക്കളാണ് ഭാരത ക്രൈസ്തവര്‍ .

വര്‍ഷങ്ങള്‍ കടന്നു പോകുന്നു...

തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും പൈതൃകവും കൈവിട്ടു പോകാതെ കണ്ണിലുണ്ണി പോലെ,കെടാവിളക്ക് പോലെ കാത്തു സൂക്ഷിക്കാന്‍ മാര്‍തോമാ കത്തോലിക്കര്‍ എന്നെന്നും കരുതിയിരുന്നു.
ആധുനികതയുടെ ബാഹുല്യങ്ങളായി മാറിയ അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ചേക്കേറിയപ്പോഴും ഭാരത മാര്‍തോമാ കത്തോലിക്കര്‍ അവരുടെ വിശ്വാസ ദീപം അഭംഗുരം കാത്തു സൂക്ഷിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണല്ലോ അമേരിക്കയിലുടനീളം കാണുന്ന മലയാളീ കത്തോലിക്കാ ദേവാലയങ്ങളും സമൂഹങ്ങളും.

2010 ആഗസ്റ്റ് 14 ന്പരിശുദ്ധ ജനനിയുടെ സ്വര്‍ഗാരോപണത്തിരുനാള്‍ ദിനം, ഭാരതിത്തിന്റെ 67-ാം സ്വാതന്ത്ര്യദിനവേളയില്‍ ചരിത്രത്തിലാദ്യമായി '' ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ'' ആഘോഷങ്ങള്‍ക്ക് ഫിലഡല്‍ഫിയ എന്ന സാഹോദര്യ സ്‌നേഹത്തിന്റെ നഗരം സാക്ഷിയായി.
ഭാരതീയ കത്തോലിക്കാ വിശ്വാസ സംഗമ വേദിയായി ''ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ്‌ഡേ''.
സീറോ മലബാര്‍, ഇന്ത്യന്‍ ലാറ്റിന്‍, സീറോ മലങ്കര, സീറോ മലബാര്‍ ക്‌നാനായ കത്തോലിക്കാ പാരമ്പര്യശ്രോതസ്സുകളുടെ അനുസ്യൂത സൗന്ദര്യത്തിലുണര്‍ന്ന ''ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ''പങ്കെടുത്തവര്‍ക്ക് മന്നയായി.

വൈകുന്നേരം 4 മണിക്ക് ഉത്സവ ചൈതന്യം നിറഞ്ഞ ഘോഷയാത്രയില്‍ ചെണ്ട, താലപ്പൊലി, ടാബ്ലോകള്‍, പാരമ്പര്യ വേഷധാരണം എന്നീ മേളങ്ങളോടെ വിവിധ റീത്തുകളുടെ ബാനറിന്‍ കീഴില്‍ അണിനിരന്ന വിശ്വാസി സമൂഹം മേലദ്ധ്യക്ഷന്മാരെ സ്വീകരിച്ചു. കേരള ക്രൈസ്തവരുടെ പരമ്പരാഗതവസ്ത്രമായ മുണ്ടും ഷര്‍ട്ടും ധരിച്ച ആണുങ്ങങ്ങള്‍ അണി നിരന്നു. കിസ്ത്യാനി ''അമ്മച്ചിമാരുടെ'' ചട്ടയും മുണ്ടും കുണുക്കുമണിഞ്ഞ് പെണ്ണുങ്ങള്‍ പോയകാലത്തിന്റെ വെണ്മാനസങ്ങളെ അതിമനോഹരമായ ഘോഷയാത്രയിലൂടെ പുന:രൂപിയാക്കി. ഫിലഡല്‍ഫിയ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയാങ്കണം കൊച്ചുകേരളമായി മാറി.

41 യുവഗായകര്‍ചേര്‍ന്നാലപിച്ച ദിവ്യ ബലീ ഗാനങ്ങള്‍ ഭക്തിയുടെ അനുവീചികളായി അലയടിച്ചു.
''വണ്‍ ഫെയിത്ത് ആന്റ് മെനി ട്രഡീഷന്‍സ്'' എന്ന പ്രമേയ പശ്ചാത്തലത്തില്‍ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ കൊടിയേറിയ ആഘോഷങ്ങളില്‍ ഫിലഡല്‍ഫിയ ആര്‍ച്ച് ഡയോസിസ് കര്‍ദിനാള്‍ ജസ്റ്റിന്‍ റിഗാലി, മാര്‍. ജോര്‍ജ് പള്ളിപ്പറമ്പില്‍ ( ബിഷപ് ഓഫ് മിയ ഓ, ഇന്ത്യ), മാര്‍. ജോസഫ് മാര്‍ടിനോ ( റിട്ടയേഡ് ബിഷപ് ഓഫ്സ്‌കാന്റണ്‍ ) എന്നീ വൈദിക മേലദ്ധ്യക്ഷന്മാരും, ഐ ഏ സി ഏ സ്പിരിച്വല്‍ ഡിറക്ടര്‍ക്ഷന്മാരും 17 വൈദികരും ലാറ്റിന്‍ റൈറ്റിലുള്ള ആഘോഷ പൂര്‍വകമായ ദിവ്യ ബലി അര്‍പ്പിച്ചു. സീറോ മലബാര്‍, സീറോ മലങ്കര,ലാറ്റിന്‍ വൈദികരും പിതാക്കന്മാരും അവരവരുടെ സഭാ പൈതൃകത്തിലുള്ള തിരുവസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടാണ് ദിവ്യ ബലിയില്‍ പങ്കെടുത്തത്.

ദേവാലയ മദ്ബഹ പ. കന്യകാ മാതാവിന്റെയും വി. യൗസേപ്പ് പിതാവിന്റെയും തോമാശ്ലീഹായുടെയും കേരള സഭയിലെ വിശുദ്ധയുടെയും വാഴ്ത്തപ്പെട്ടവരുടെയും ഐക്കണ്‍ കൊണ്ട് അലങ്കരിച്ചപ്പോള്‍ ആ സഭയുടെ പൈതൃകംനിറഞ്ഞ ഒരു ആത്മീയ വേദിയായി മാറിക്കഴിഞ്ഞിരുന്നു ഈ ദേവാലയം.

ക്രൈസ്തവസഭയുടെ ആരംഭത്തിലേ തന്നെ യേശുക്രിസ്തുവിലുള്ള വിശ്വാസം തുറ ഭാഗ്യം ലഭിക്കുകയും ആ വിശ്വാസ ദീപം അഭിമാനത്തോടെ ഇന്നും ജീവിതത്തില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ക്രൈസ്തവരെ കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി മുക്തകണ്ഠം കുര്‍ബാനപ്രസംഗത്തില്‍ പ്രശംസിച്ചു.

മേലദ്ധ്യക്ഷ പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫിലഡല്‍ഫിയാ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ റിഗാലിക്ക്ഐ ഏ സി ഏ യുടെ ആദര ഫലകം ഫാ. ജോണ്‍ മേലേപ്പുറം സമ്മാനിച്ചു.

ദിവ്യ ബലിക്കു ശേഷം 10 മിനിറ്റുള്ള സ്ലൈഡ് ഷോയിലൂടെ '' ഇന്ത്യന്‍ക്രിസ്റ്റ്യാനിറ്റി: ഡെവലപ്മന്റ് ആന്റ് ഗ്രോത്ത്'' എന്ന യാഥാര്‍ത്ഥ്യംദൃശ്യഭംഗിയോടെ സ്പഷ്ടമാക്കിയത് അമേരിക്കന്‍ വൈദികര്‍ക്കും അല്‍മായര്‍ക്കും ആരാധനാ സമൂഹത്തിലുണ്ടയിരുന്നവരിലേവരിലും സഭയെക്കുറിച്ച്ആദരവേറ്റാന്‍ കാരണമായി.

പൊതുയോഗത്തില്‍മാര്‍ . ജോര്‍ജ് പള്ളിപ്പറമ്പില്‍ ( ബിഷപ് ഓഫ് മിയ ഓ, ഇന്ത്യ) മുഖ്യ സന്ദേശം നല്‍കി. മാര്‍. ജോസഫ് മാര്‍ടിനോ ( ബിഷപ് ഓഫ് സ്‌കാന്റന്‍ ) ഏ ഐ സി ഏ മുഖ്യ സ്പിരിച്വല്‍ ഡിറക്ടറായ ഫാ. ജോ മേലേപ്പുറം, സ്പിരിച്വല്‍ ഡിറക്ടര്‍മാരായ ഫാ. രാജൂ സെല്‍വരാജ്, ഫാ. ജോസ് തറയ്ക്കല്‍, ഫാ. ജേക്കബ് ജോണ്‍, ഇവന്റ് കോഡിനേറ്റര്‍ ജോസ് മാളേക്കല്‍ എന്നിവര്‍ ആശംസാ സന്ദേശങ്ങളും നല്‍കി. ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ സ്വാഗതവും സെക്രട്ടറി ഡെയ്‌സി തോമസ് നന്ദിയും പറഞ്ഞു. ട്രഷറാര്‍ സണ്ണി പടയാറ്റില്‍ കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലിക്ക് പുഷ്പഹാരം സമര്‍പ്പിച്ചു. ബിജു ജോണ്‍ എം സി യായി. കുര്യന്‍ ചിറയ്ക്കല്‍ , ബ്രിജിറ്റ് ജോര്‍ജ്, ടെസ്സി പൂവന്‍ എന്നിവര്‍ മാര്‍. ജോര്‍ജ് പള്ളിപ്പറമ്പിലിന് സ്‌നേഹ സ്മരണിക സമ്മാനിച്ചു.സെമിനാറുകള്‍, ബൈബിള്‍ ജേപട്രി, ഡിന്നര്‍ എന്നിവയും ഹൃദ്യമായി.

വൈകുന്നേരം 4 മണിക്ക് ഉത്സവ ചൈതന്യം നിറഞ്ഞ ഘോഷയാത്രയില്‍ ചെണ്ട, താലപ്പൊലി, ടാബ്ലോകള്‍, പാരമ്പര്യ വേഷധാരണം എന്നീ മേളങ്ങളോടെ വിവിധ റീത്തുകളുടെ ബാനറിന്‍ കീഴില്‍ അണിനിരന്ന വിശ്വാസി സമൂഹം മേലദ്ധ്യക്ഷന്മാരെ സ്വീകരിച്ചു. കിസ്ത്യാനി ''അമ്മച്ചിമാരുടെ'' ചട്ടയും മുണ്ടും കുണുക്കുമണിഞ്ഞ് പോയകാലത്തിന്റെ വെണ്മാനസങ്ങളെ അതിമനോഹരമായ ഘോഷയാത്രയിലൂടെ പുന:രൂപിയാക്കി. ബ്രിജിറ്റ് വിന്‍സന്റ് ഘോഷയാത്ര ഏകോപിപ്പിച്ചു. ലീല പാറയ്ക്കല്‍, വിന്‍സന്റ് ഇമ്മാനുവേല്‍, മോഡി ജേക്കബ്, ലിസ് ഓസ്റ്റിന്‍, ജോസഫ് ജെയിംസ്, സാജൂ പോള്‍, ഐശ്വര്യാ ജോര്‍ജ്, ജോണ്‍ ജോസഫ്, വില്ല്യം പള്ളിക്കതയില്‍, ജോണ്‍ ചാക്കോ എന്നിവര്‍ ഘോഷയാത്രാ ക്രമീകരണത്തില്‍ പങ്കാളികളായി. ഷൈന്‍ തോമസ് ഗായക സംഘത്തിന് നേതൃത്വം നല്‍കി. യൂത്ത് പ്രൈസ് ആന്റ് വര്‍ഷിപ്പിന് ജെറിന്‍ പാലത്തിങ്കല്‍, ഷീബാ ജോയി,ട്രെയ്‌സി ഫിലിപ്പ് എന്നിവര്‍ ശില്പികളായി.

കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ജോര്‍ജ് ഓലിക്കല്‍ ഓസ്റ്റിന്‍ ജോണ്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി. ക്‌നാനയ പാരമ്പര്യത്തിലെ മാര്‍ഗ്ഗം കളി, നടവിളി, കല്യാണ മംഗള കര്‍മ്മങ്ങള്‍, ഇന്ത്യന്‍ ലാറ്റിന്‍ സഭയുടെ രൂപീകരണ വഴിയിലെ വി. ഫ്രാന്‍സീസ് സേവ്യറുടെ അത്ഭുതങ്ങള്‍ ആധുനിക ത്രിതല ടിവീ സംവാദ വിശകലന നാടകരൂപത്തില്‍ , ഭരതം സ്‌കൂളിന്റെ ''നോവാസ് ആര്‍ക്ക്'', ലയനാ സ്‌കൂളിന്റെ '' സെന്റ് തോമസ്'', കാത്തലിക് ആര്‍ട്‌സിന്റെ'' വില്ലടിച്ചാണ്‍ പാട്ട്'' എന്നീ ഇനങ്ങള്‍ വ്യത്യസ്തത പുലര്‍ത്തി. ''നമ്മുടെ ദൈവം നമ്മോടു കൂടെ'' എന്ന ആധുനിക സംവാദലഘു നാടകവും മറ്റു നാടകങ്ങളും ആസ്വാദന മികവു മാറ്റുരച്ചു. നൃത്ത നൃത്യങ്ങള്‍, നിഴല്‍ നാടകം എന്നീ ഇനങ്ങള്‍ മനോഹാരിയായി.

ഡോ. ജെയിംസ് കുറിച്ചിയും രേണു പ്രിന്‍സും സെമിനാറുകള്‍ ഏകോപിപ്പിച്ചു. ബൈബിള്‍ ജേപട്രി കുര്യന്‍ ചിറയ്ക്കല്‍, അലക്‌സ് ജോണ്‍, ജെസ്സി മോള്‍, ജ്യോസ്ലിന്‍ എന്നിവരാണ് സംവിധാനം ചെയ്തത്. ജോയി കരുമത്തി, പി.എസ് തോമസ്, സിസിലി തോമസ്, സൂസന്‍ പള്ളം, ജോണ്‍ തോമസ്, ട്രീസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനൊന്നംഗ സമിതിയാണ് ഡിന്നര്‍ ഒരുക്കിയത്. സിബിച്ചന്‍ ചെമ്പ്‌ളായില്‍ പബ്ലിസിറ്റി ആര്‍ട് വര്‍ക്ക് ഡിസൈന്‍ ചെയ്തു, ബാബൂ ചീയേഴത്ത് രംഗ പടമൊരുക്കി, നെഡ് ദാസ് ലൈറ്റ് ആന്റ് സൗണ്ട് ക്രമീകരിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ്, ബിനുഎന്നിവര്‍ ഛായഗ്രഹണം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് ബിജു കുരുവിള, ജോയിന്റ് സെക്രട്റ്ററി സൂസന്‍ പള്ളം, റിലിജിയസ് അഫയേഴ്‌സ് കോര്‍ഡിനേറ്റര്‍ തോമസ് നെടുമാക്കല്‍, യൂത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് ലൂക്കോസ്, എക്‌സ് ഒഫിഷ്യോ ജോണ്‍ ഇടത്തില്‍, ചാര്‍ളീ ചിറയത്ത്,പാപ്പന്‍ ഏബ്രാഹം, ഫിലിപ്പ് ഇടത്തില്‍, അലക്‌സ് ജോണ്‍, ബാബൂ കെ. ജോണ്‍, എം. സി സേവ്യര്‍, ഷാജി മിറ്റത്താനി, പീറ്റര്‍ ഡാമിയന്‍, ആലീസ് സ്റ്റീഫന്‍, ജോസ് പാലത്തിങ്കല്‍, ജെറി ജോര്‍ജ്, ജോസഫ് മാണി, ബാബു കെ ജോണ്‍, സജന്‍ വര്‍ഗിസ്, ബോഡറ്റ് കൊറിയ, കെന്നഡി കോര, ജോണ്‍ ചാക്കൊ, ജോണ്‍സണ്‍ ചാരത്ത്, ജെവെത്സണ്‍ സിമന്തി, കുഞ്ഞുമോള്‍ സണ്ണി, നിര്‍മല ശങ്കരത്തില്‍, മേരിക്കുട്ടി മാനാട്ട്, ഷീലാ ചെമ്മാച്ചേല്‍, തോമസ് പള്ളം, ദേവസ്സികുട്ടി വറീദ് ഉള്‍പ്പെടെ നൂറ്റൊന്നംഗ കര്‍മ സമിതിപരിപാടികള്‍ ഭംഗിയാക്കാന്‍ അദ്ധ്വാനിച്ചു. നാലു ഭാരതീയ കത്തോലിക്കാപാരമ്പര്യങ്ങളുടെ ഫിലഡല്‍ഫിയയിലെ സമഷ്ടി എന്ന നിലയിലാണ് ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ 1978 മുതല്‍ പ്രവര്‍ത്തിച്ചു പോരുന്നത്. ഭാരതീയ കത്തോലിക്കാ സവിശേഷതകളുടെ ഫിലഡല്‍ഫിയയിലെ ശാക്തീകരണം എന്ന ലക്ഷ്യമാണ് ഐ ഏ സി ഏ യ്ക്കുള്ളത്.

ഡോ. ജയിംസ് കുറിച്ചി (1978), ജോര്‍ജ് മാത്യൂ (1980), പൈലീ മൂഞ്ഞേലി (1981), എം. സി. സേവ്യര്‍ (1982), ബേബി ഉമ്മന്‍ (1983), ജോര്‍ജ് കുറിച്ചിയില്‍ (1984), എം. സി. സേവ്യര്‍ (1985),തോംസണ്‍ കണ്ണമ്പുഴ (1986), ഡോ. ജെയിംസ് കുറിച്ചി (1987), തോമസ് പള്ളം (1989), ലൂസീ ദാസ് (1990), ജോര്‍ജ് മാത്യൂ (1991) എന്നിവര്‍ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ എന്ന സംഘടനാ പേരിന്‍ കീഴിലും, ചാര്‍ലി ചിറയത്ത് (1987-88), എ. ആര്‍ ജോസഫ് (1989), അലക്‌സ് ജോണ്‍ (1990), ജോസഫ് തോമസ് (1991) എന്നിവര്‍ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് കോണ്‍ഗ്രസ്സ് എന്ന സംഘടനാ പേരിന്‍ കീഴിലും,ചാര്‍ളി ചിറയത്ത് (1992), ഫിലിപ് ഇടത്തില്‍ (1993),ഷാജോ ചാഴികാട്ട് (1994), ഫ്രാന്‍സീസ് പടയാറ്റി ( 1995), രാജു ചാക്കോ (1996), പി. എസ് തോമസ് (1997), ജോസഫ് തോമസ് (1998), സെബാസ്റ്റ്യന്‍ ബെന്‍സ്ലി (1999), ബിജു ജോണ്‍ (2000), തോമസ് നെടുമാക്കല്‍ (2001), ജോയി കടുകമ്മാക്കല്‍ (2002) എന്നിവര്‍ ഐ ഏ സി ഏ എന്ന സംഘടനാ പേരിന്‍ കീഴില്‍ രജത ജൂബിലിയോളവും ലിസ് ഓസ്റ്റിന്‍ (2003, 04), ഫിലിപ് ഇടത്തില്‍ (2005), തോമസ് നെടുമാക്കല്‍ (2006), എം.സി.സേവ്യര്‍ (2007), ജോണ്‍ ഇടത്തില്‍ (2009), ജോര്‍ജ് നടവയല്‍ (2010), ജോസഫ് മാണി ( 2011) എന്നിവര്‍ ഐ ഏ സി ഏ യുടെ 33 -ാം വാര്‍ഷികത്തോളവും പ്രസിഡന്റുമാരായി ഇന്റ്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയെ നയിച്ചു.
ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 20 ന്ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 20 ന്ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 20 ന്ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 20 ന്ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 20 ന്ഇന്ത്യന്‍ കാത്തലിക് ഹെരിറ്റേജ് ഡേ 20 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക