Image

കാനഡ സിറയയ്‌ക്കുമേലുള്ള സാമ്പത്തിക ഉപരോധം നീട്ടി

Published on 14 August, 2011
കാനഡ സിറയയ്‌ക്കുമേലുള്ള സാമ്പത്തിക ഉപരോധം നീട്ടി
ടൊറന്റോ: സിറിയയില്‍ പ്രക്ഷോഭകാരികള്‍ക്കുനേരെ കടുത്ത സൈനിക നടപടി തുടരുന്ന സിറിയയ്‌ക്ക്‌ മേലുള്ള സാമ്പത്തിക ഉപരോധം കാനഡ നീട്ടി. ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും സിറിയയില്‍ പ്രസിഡന്റ്‌ ബശ്ശാര്‍ അല്‍ അസദിന്റെ സൈനിക നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ്‌ നടപടി. രാജ്യത്ത്‌ തുടരുന്ന സൈനിക നടപടികളില്‍ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 17,000 സാധരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ സിറിയന്‍ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്‌.

സിറിയക്കെതിരെ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന്‌ യു.എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ലോകരാഷ്ട്രങ്ങളോട്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. ഒരേസമയം, സിറിയയിലെ പ്രക്ഷോഭകര്‍ക്ക്‌ പിന്തുണ നല്‍കിയും ഭരണകൂടത്തിന്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയും ബശ്ശാറിനെ അധികാര ഭ്രഷ്ടനാക്കുക എന്നതാണ്‌ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന്‌ ഹിലരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക