Image

സ്വാതന്ത്ര്യദിനം: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Published on 15 August, 2011
സ്വാതന്ത്ര്യദിനം: ഡല്‍ഹിയില്‍ കനത്ത സുരക്ഷ
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. ജൂലൈ 13നു മുംബൈയില്‍ നടന്ന സ്‌ഫോടനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണു സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

റെഡ്‌ഫോര്‍ട്ട്, ചാന്ദ്‌നി ചൗക്ക് ഉള്‍പ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ രഹസ്യാന്വേഷണവിഭാഗത്തെയും കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളിലും ഗസ്റ്റുഹൗസുകളിലും പരിശോധന നടത്തുന്നുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കാണുന്ന ആളുകളെക്കുറിച്ചും വസ്തുക്കളെക്കുറിച്ചും വിവരം നല്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. രഹസ്യകാമറകളും നഗരത്തിന്റെ പലഭാഗത്തും സ്ഥാപിച്ചതായും പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക