Image

പീഡനം: നഴ്‌സിന്റെ മൊഴിയെടുത്തു

Published on 24 May, 2011
പീഡനം: നഴ്‌സിന്റെ മൊഴിയെടുത്തു
തിരുവല്ല: ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തില്‍ നിന്നും രക്ഷപെടാന്‍ ഓട്ടോയില്‍ നിന്ന്‌ ചാടിയ നഴ്‌സിന്റെ മൊഴിയെടുത്തു. യുവതി കഴിഞ്ഞദിവസം ആശുപത്രി വിട്ടു. ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇവര്‍ പൊലീസിന്‌ മൊഴി നല്‍കി. ഏപ്രില്‍ 29 ന്‌ രാത്രി 11.10 ന്‌ പുഷ്‌പഗിരി ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സിനെയാണ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുംവഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ പരുമല കോട്ടക്കമാലി കോളനി ജിജോ ജോസഫ്‌ (27) പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌. ഏപ്രില്‍ 30ന്‌ വൈകുന്നേരം പ്രതിയേയും ഓട്ടോറിക്ഷയെയും പൊലീസ്‌ പിടികൂടിയെങ്കിലും അബോധാവസ്ഥയിലായിരുന്ന യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസിന്‌ കഴിഞ്ഞിരുന്നില്ല. ആശുപത്രി വിട്ട ഇവരുടെമൊഴി സി.ഐ.സക്കറിയ മാത്യു ഞായറാഴ്‌ച വീട്ടിലെത്തി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക