Image

സമഗ്ര ഗുണ്ടാനിയമം നടപ്പിലാക്കും: ഉമ്മന്‍ചാണ്ടി

Published on 25 May, 2011
സമഗ്ര ഗുണ്ടാനിയമം നടപ്പിലാക്കും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സമദഗ്രമായ ഗുണ്ടാനിയമം പാസാക്കുമെന്ന് ുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പടിച്ചുപറി മോഷണം പോലുള്ള സംഭവങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് വകുപ്പിന് നിര്‍ദേശം നല്‍കിയിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളിലും ജങ്ഷനുകളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കും. നിലവില്‍ ക്യാമറകളുള്ള തിരുവനന്തപുരത്തും എറണാകുളത്തും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.

കമ്മ്യൂണിറ്റി പൊലീസ് സംവിധാനവും സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റും കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കും. ഇതിനായി നിലവിള്ള 143 കമ്മ്യൂണിറ്റി പൊലീസ് സ്‌റ്റേഷനുകളീല്‍ അഞ്ച് വീതം സ്റ്റാഫുമാരെ അധികമായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക