അനില്‍ മാത്യു ആശാരിയത്ത്
ഡാളസ്സ് (ടെക്സാസ്): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വടക്കേ അമേരിക്കയിലെ പ്രമുഖ ഭദ്രാസനങ്ങളിലൊന്നായ സൗത്ത്വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയന് ഫാമിലി & യൂത്ത്/സണേ്ഠസ്കൂള് കോണ്‍ഫറന്‍സ് 2011 ജൂലൈ 28 മുതല്‍ 31 വരെ ടെക്സാസിലെ ഡാളസ്സില്‍ വെച്ച് നടത്തപ്പെടുന്നു.ഡാളസ്സിന്റെ സമീപപ്രദേശമായ ഡെന്റണ്‍ നഗരത്തിലുള്ള പ്രകൃതിരമണീയമായ ക്യാമ്പ് കോപ്പസ്സ് ദേവാലയ സമുച്ചയത്തിലുമാണ് പ്രസ്തുത ഫാമിലി & യൂത്ത്/സണ്‍ഡേ സ്കൂള്‍ കോണ്‍ഫറന്‍സ് നടത്തപ്പെടുക.
പ്രസ്തുത കോണ്‍ഫറന്‍സില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പൊലീത്താ മുഖ്യാതിഥിയായിരിക്കും. സൗത്ത്വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്താ, റവ. ഫാ.ഗീവര്‍ക്ഷീസ് ജോണ്‍, റവ. ഫാ. ഡോ തോമസ് കലാം എന്നിവര്‍ക്കൊപ്പം മറ്റ് വൈദീകരും ഇടവക വികാരിമാരും മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കളും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വിവിധ ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. കൂടാതെ ശ്രീ ടെന്നി തോമസ്, ശ്രീമതി സീനാ വര്‍ക്ഷീസ് എന്നിവര്‍ യുവജനങ്ങള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും
`ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു' (പുറപ്പാട് 15:26) എന്നതാണ് ഈ വര്‍ഷത്തെ ത്രിദിന കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം. മുഖ്യവിഷയത്തെപ്പറ്റിയുള്ള ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊപ്പം സണ്‍ഡേ സ്കൂള്‍ കുട്ടികളും യുവജനങ്ങളും മറ്റുള്ളവരും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
അമേരിക്കയിലെ സതേണ്‍ റീജിയനില്‍ താമസിക്കുന്ന ഓര്‍ത്തഡോക്സ് വിശ്വാസികളുടെ കുടുംബസംഗമത്തില്‍ ഹുസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍, കാര്പ്പസ്ക്രിസ്റ്റി, ലബക്ക്, ലഫ്കിന്‍, ഓക്ക്ലഹോമ, ന} ഓര്‍ലിന്‍സ് തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഓക്ക്ലഹോമ, ആര്‍ക്കന്‍സാസ്, ലൂയിസിയാന സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കുന്നു.
കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരി റവ ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ (കണ്‍വീനര്‍), രാജന് ജോസഫ് (സെക്രട്ടറി), ജോര്‍ജ്ജ് സ്റ്റീഫന്‍ (ട്രഷറാര്‍), മനോജ് തോമസ് (സണേ്ഠസ്കൂള് കോര്‍ഡിനേറ്റര്‍), പ്രിന്‍സ് ഏബ്രഹാം (യൂത്ത് കോര്‍ഡിനേറ്റര്‍), ഷിബു മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍), എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ (972)4628246, രാജന് ജോസഫ് (972)2427535, ജോര്‍ജ്ജ് സ്റ്റീഫന്‍ (214)2263070, ഷിബു മാത്യു (972)8392311, പ്രിന്‍സ് ഏബ്രഹാം (214)7295345, മനോജ് തോമസ് (832)6330593 എന്നീ നമ്പറില്‍ ബന്ധപ്പെടുക.