Image

അന്നാ ഹസാരെയുമായി വിലാസ് റാവു ദേശ്മുഖ് ചര്‍ച്ച നടത്തി

Published on 25 August, 2011
അന്നാ ഹസാരെയുമായി വിലാസ് റാവു ദേശ്മുഖ് ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി : അന്നാ ഹസാരെയുമായി കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായിട്ടാണ് വിലാസ് റാവു ദേശ്മുഖ് ചര്‍ച്ചയ്ക്ക് എത്തിയത്. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നെന്നും നിരാഹാരം അവസാനിപ്പിക്കാന്‍ താന്‍ ഹസാരെയോട് അഭ്യര്‍ഥിച്ചതായും വിലാസ് റാവു ദേശ്മുഖ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. അന്നാ ഹസാരെയുടെ ആരോഗ്യത്തില്‍ മഹാരാഷ്ട്രക്കാരെല്ലാം ആശങ്കാകുലരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക