Image

രാജീവ്‌ ഗാന്ധി വധം: പ്രതികളുടെ വധശിക്ഷ സെപ്‌റ്റംബര്‍ 9-ന്‌

Published on 26 August, 2011
രാജീവ്‌ ഗാന്ധി വധം: പ്രതികളുടെ വധശിക്ഷ സെപ്‌റ്റംബര്‍ 9-ന്‌
ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതികളുടെ വധശിക്ഷ സെപ്‌റ്റംബര്‍ ഒന്‍പതിന്‌ നടപ്പാക്കും. കേസിലെ പ്രതികളായ പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരേയാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയരാക്കുന്നത്‌. വെല്ലൂര്‍ ജയിലിന്റെ സൂപ്രണ്ടാണ്‌ വധശിക്ഷ നടപ്പാക്കുന്ന വിവരം അറിയിച്ചത്‌. ഇവരുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ നളിനി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിലാണ്‌. നളിനിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്‌തിരുന്നു.

1991 മേയ്‌ 21നു തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാജീവ്‌ ഗാന്ധി മനുഷ്യബോംബ്‌ പൊട്ടിത്തെറിച്ചാണു കൊല്ലപ്പെട്ടത്‌.

പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന ശുപാര്‍ശ 2005 ജൂണ്‍ 21നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്‌ട്രപതിക്കു നല്‍കിയിരുന്നു. പുനരവലോകനത്തിനായി മടക്കിയെങ്കിലും അതേ ശുപാര്‍ശയോടെ ഈ വര്‍ഷം ഫെബ്രുവരി 23ന്‌ ആഭ്യന്തര മന്ത്രാലയം ഫയല്‍ രാഷ്‌ട്രപതിഭവന്‌ അയച്ചുകൊടുക്കുകയായിരുന്നു.ക്രിമിനല്‍ ഗൂഢാലോചന, ബോംബാക്രമണം ആസൂത്രണം ചെയ്‌തു നടപ്പാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക