Image

ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൊരുന്നേടത്തിന്‌ സ്വീകരണം നല്‍കുന്നു

Published on 25 May, 2011
ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൊരുന്നേടത്തിന്‌ സ്വീകരണം നല്‍കുന്നു
ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി രൂപതാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൊരുന്നേടത്തിന്‌ മെയ്‌ 29-ന്‌ ഞായറാഴ്‌ച സ്വീകരണം നല്‍കും.

അന്നേദിവസം ഒരുമണിക്ക്‌ ദേവാലയ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടക്കുന്ന `പേരന്റ്‌സ്‌ ഡേ' ആഘോഷങ്ങളില്‍ മാര്‍ പൊരുന്നേടം മുഖ്യാതിഥിയായി പങ്കെടുക്കും. വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി അധ്യക്ഷതവഹിക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

പ്രസ്‌തുത പരിപാടികളിലേക്ക്‌ ഏവരേയും ട്രസ്റ്റിമാരായ ഇട്ടൂപ്പ്‌ കണ്ടംകുളവും, ജോട്ടി പ്ലാത്തറയും, മറ്റ്‌ സംഘാടകരും ക്ഷണിക്കുന്നു. പി.ആര്‍.ഒ ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌
ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൊരുന്നേടത്തിന്‌ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക