Image

വിമാനാപകടം: കനത്ത മഴമൂലമാണെന്ന്‌ സിയാല്‍ എം.ഡി

Published on 29 August, 2011
വിമാനാപകടം: കനത്ത മഴമൂലമാണെന്ന്‌ സിയാല്‍ എം.ഡി
കൊച്ചി: ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന്‌ തെന്നിനീങ്ങിയ സംഭവം കനത്ത മഴമൂലമാണെന്ന്‌ കരുതുന്നതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള(സിയാല്‍) എംഡി വി.ജെ കുര്യന്‍ അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ പൈലറ്റുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ്‌ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിദഗ്‌ധരുടെ പരിശോധനയ്‌ക്കു ശേഷമേ മനസിലാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

റണ്‍വേയില്‍ കിടക്കുന്ന വിമാനം മാറ്റാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്‌. എന്നാല്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ചെറുവിമാനങ്ങള്‍ക്ക്‌ ഇറങ്ങാന്‍ റണ്‍വേ ഉച്ചയോടെ തുറന്നുകൊടുക്കും. ഇന്ന്‌ അര്‍ധരാത്രിയോടെ നെടുമ്പാശേരിയില്‍ നിന്നുളള സര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കാനാവുമെന്നും അദേഹം അറിയിച്ചു.

അപകടത്തെ കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ വ്യോമയാന മന്ത്രി വയലാര്‍ രവിയും വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത്ഭൂഷനും ഉത്തരവിട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക