ന്യൂഡല്‍ഹി: ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാരേയും എം.എല്‍.എമാരേയും
തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്കുന്ന ബില്ല് പരിഗണിക്കണമെന്ന്
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അണ്ണാ ഹസാരെയുടെ
നിലപാടിനോട് യോജിക്കുന്നതായും മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എസ്.വൈ ഖുറൈഷി പറഞ്ഞു.
രാംലീലാ മൈതാനിയിലെ ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുമ്പോഴാണ്
എം.പിഎം.എല്‍.എമാരെ തിരിച്ചു വിളിക്കാനുള്ള അവകാശം വേണമെന്ന് ഹസാരെ വാദിച്ചത്.
ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയെ നിരസിക്കാന്‍ പ്രത്യേക കോളം ഉള്‍പ്പെടുത്തണം.
തന്റെ അടുത്ത ലക്ഷ്യം തെരഞ്ഞെടുപ്പ് പരിഷ്ക്കരണമാണെന്ന് അദ്ദേഹം
വ്യക്തമാക്കുകയും ചെയ്തു.
ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍
മത്സരിക്കുന്നത് തടയാനുള്ള നിയമനിര്‍മാണം തെരഞ്ഞെടുപ്പു കമീഷന് പരിഗണിച്ചു
വരുന്നതായി അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല