Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ന്യൂറോഷല്‍ ഹൈസ്‌കൂളില്‍

കെ.കെ. ജോണ്‍സണ്‍ Published on 01 September, 2011
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ന്യൂറോഷല്‍ ഹൈസ്‌കൂളില്‍
ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുപ്പത്തിയേഴാമത്‌ ഓണാഘോഷം സെപ്‌റ്റംബര്‍ പത്തിന്‌ ശനിയാഴ്‌ച ന്യൂറോഷല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

അന്നേദിവസം രാവിലെ 11.30-ന്‌ വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ താലപ്പൊലിയുടേയും ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെ മഹാബലിക്ക്‌ വരവേല്‍പ്പ്‌ നല്‍കും. രണ്ടുമണിക്ക്‌ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ റോബര്‍ട്ട്‌ ആസ്റ്ററീനോ, ന്യൂറോഷല്‍ സിറ്റി മേയര്‍ നോംബ്രാംസണ്‍ തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ നടന്നക്കുന്ന കലാപരിപാടികളില്‍ സുപ്രസിദ്ധ ഗായകരായ തഹ്‌സീന്‍ മുഹമ്മദ്‌, അനിതാ കൃഷ്‌ണ എന്നിവരുടെ ഗാനമേള, നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവയുമുണ്ടാകും.

ഈ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളേയും അവരുടെ ബന്ധുമിത്രാദികളേയും ഓണാഘോഷ കമ്മിറ്റി ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജി ആലപ്പാട്ട്‌ (914 374 2609), ടെറന്‍സണ്‍ തോമസ്‌ (914 255 0176), ജോയി ഇട്ടന്‍ (914 564 1702), എം.വി. കുര്യന്‍ (914 830 8644), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (914 886 2655), കെ.കെ. ജോണ്‍സണ്‍ (914 610 1594).
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ന്യൂറോഷല്‍ ഹൈസ്‌കൂളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക