Image

ഷെഹ്‌ല മസൂദ്‌ വധം: ബി.ജെ.പി എം.പിയെ ഉടന്‍ ചോദ്യം ചെയ്യും

Published on 02 September, 2011
ഷെഹ്‌ല മസൂദ്‌ വധം: ബി.ജെ.പി എം.പിയെ ഉടന്‍ ചോദ്യം ചെയ്യും
ഭോപ്പാല്‍: വിവരാവകാശപ്രവര്‍ത്തക ഷെഹ്‌ല മസൂദിന്റെ വധവുമായി ബന്ധപ്പെട്ടു ബിജെപിയുടെ രാജ്യസഭാ എംപി തരുണ്‍ വിജയിനെ പോലീസ്‌ ചോദ്യം ചെയ്യും. ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഴിഞ്ഞമാസം 16ന്‌ അന്നാഹസാരെയുടെ നിരാഹാരസത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു ഭോപ്പാലില്‍ നടന്ന റാലിയില്‍ പങ്കെടുക്കുവാനായി കാറില്‍ പുറപ്പെട്ട ഷെഹ്‌ലയെ സ്വന്തം വസതിക്കുമുന്നില്‍ അജ്ഞാതര്‍ വെടിവച്ചുകൊല്ലുകയായിരുന്നു.

ഷെഹ്‌ല കൊല്ലപ്പെടുന്നതിനു 45 മിനിറ്റ്‌ മുമ്പും തലേദിവസവും എംപിയുമായി ഷെഹ്‌ല സംസാരിച്ചതിന്‌ തെളിവുകളുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവത്തില്‍ തരുണ്‍ വിജയിനെ ചോദ്യംചെയ്യാനായി മധ്യപ്രദേശ്‌ പോലീസ്‌ സംഘം ന്യൂഡല്‍ഹിക്കു പുറപ്പെട്ടു.

ഓഗസ്‌ത്‌ 16നാണ്‌ ഭോപ്പാലിലെ ആഡംബരമേഖലയായ കോഇഫിസിയിലെ സ്വന്തം വീടിനുമുമ്പില്‍ കാറില്‍ ഷെഹ്‌ല വെടിയേറ്റു മരിച്ചത്‌. അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ നിരാഹാരസമരവുമായി ബന്ധപ്പെട്ട റാലിക്ക്‌ നേതൃത്വംനല്‍കാനിരിക്കെയായിരുന്നു മരണം.

ഷെഹ്‌ലയുമായി പതിവായി കുറിപ്പുകള്‍ കൈമാറിയിരുന്നെന്നും അവരുടെ ഘാതകരെ കണ്ടെത്തി തൂക്കിലേറ്റണമെന്നും രാജ്യസഭാ എം.പിയായ വിജയ്‌ പറഞ്ഞു. എല്ലാം രാഷ്ട്രീയവത്‌കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ എഗെന്‍സ്റ്റ്‌ കറപ്‌ഷന്റെ മധ്യപ്രദേശിലെ പ്രചാരകയും കണ്‍വീനറുമായിരുന്നു ഷെഹ്‌ല. ഞങ്ങള്‍ പതിവായി കുറിപ്പുകള്‍ കൈമാറിയിരുന്നു. ആഗസ്‌ത്‌ 16ന്‌ രാവിലെയും അവരെക്കണ്ട്‌ സംസാരിച്ചിരുന്നു അദ്ദേഹം പറഞ്ഞു.

മിറാക്കിള്‍ കമ്പനി എന്ന പേരില്‍ ഇവന്‍റ്‌ മാനേജ്‌മെന്‍റ്‌ കമ്പനി നടത്തിയിരുന്ന ഷെഹ്‌ല ബി.ജെ.പിയുടെ ഒട്ടേറെ പരിപാടികള്‍ നടത്തിക്കൊടുത്തിരുന്നു. ഞങ്ങളുടെ പക്കലുള്ള വിവരങ്ങളെല്ലാം അന്വേഷണഏജന്‍സികള്‍ക്ക്‌ കൊടുക്കും. കാരണം, ഷെഹ്‌ലയ്‌ക്ക്‌ നീതി ലഭിക്കണമെന്ന്‌ ഞങ്ങള്‍ക്കെല്ലാം താത്‌പര്യമുണ്ട്‌ അദ്ദേഹം പറഞ്ഞു. ഷെഹ്‌ലയുമായി അടുപ്പമുള്ളവരെല്ലാം മുന്നോട്ടുവന്ന്‌ അറിയാവുന്ന വിവരങ്ങള്‍ അന്വേഷണഏജന്‍സിക്ക്‌കൈമാറണമെന്ന്‌ അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്നാല്‍ ഷെഹ്‌ലയുടെ ഇവന്റ്‌ മാനേജ്‌മെന്റ്‌കമ്പനി ബിജെപിയുടെ പല പരിപാടികളുമായി സഹകരിച്ചിട്ടുണെ്‌ടന്നും അവരുടെ കുടുംബത്തിനു നീതി ലഭിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്നും തരുണ്‍ വിജയ്‌ വ്യക്തമാക്കി. ഷെഹ്‌ല തന്റെ നല്ല സുഹൃത്തായിരുന്നുവെന്നും പറഞ്ഞു.
ഷെഹ്‌ല മസൂദ്‌ വധം: ബി.ജെ.പി എം.പിയെ ഉടന്‍ ചോദ്യം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക