Image

പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കും: ഡിജിപി

Published on 27 May, 2011
പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കും: ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ്‌ വകുപ്പില്‍ ജോലി ചെയ്യുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തുമെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ അറിയിച്ചു. ഇതിനായി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്‌. പോലീസിലെ എസ്‌ഐ, സിഐ, ഡിവൈഎസ്‌പി തലം വരെ ക്രിമിനല്‍ ബന്ധമുളള ഉദ്യോഗസ്ഥരെ കണ്ടെത്തി അവരെ ചുമതലകളില്‍ നിന്നും ഒഴിവാക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനു സ്‌പെഷല്‍ ബ്രാഞ്ചിനെയും ഇന്റലിജന്‍സിനെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക