Image

ന്യൂയോര്‍ക്ക്‌ സന്ദര്‍ശിക്കുന്ന പുകവലിക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2011
ന്യൂയോര്‍ക്ക്‌ സന്ദര്‍ശിക്കുന്ന പുകവലിക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌
ന്യൂയോര്‍ക്ക്‌: 2011 മെയ്‌ 23 തിങ്കളാഴ്‌ച മുതല്‍ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ നടപ്പാതകള്‍ ഉള്‍പ്പടെ പൊതുജനം ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളിലും പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍വന്നു. ബീച്ചുകള്‍, പാര്‍ക്കുകള്‍, ബോര്‍ഡ്‌ വാക്‌സ്‌, പെഡസ്‌ട്രിയന്‍ പ്ലാസാ എന്നിവയെല്ലാം നിയമത്തിന്‍കീഴില്‍ വരുന്നതിനാല്‍ സിറ്റിയില്‍ ഒരിടത്തും പുകവലിക്കുവാന്‍ സാധിക്കില്ല എന്നുവേണം മനസ്സിലാക്കാന്‍.

പൊതു കെട്ടിടങ്ങള്‍ക്കുള്ളിലും, റെസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും സബ്‌വേകളിലും മറ്റും നേരത്തെതന്നെ നിരോധനം നിലവിലുണ്ട്‌. ഒരിക്കല്‍ പുകവലിക്കാരനായിരുന്ന ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ മൈക്ക്‌ ബ്ലൂംബെര്‍ഗ്‌ പ്രത്യേകം താത്‌പര്യമെടുത്ത്‌ നടപ്പാക്കിയ ഈ നിയമം കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ്‌ സിറ്റി കൗണ്‍സില്‍ പാസ്സാക്കിയത്‌.

പുകവലിക്കാര്‍ പുറംതള്ളുന്ന സെക്കന്‍ഡ്‌ ഹാന്‍ഡ്‌ സ്‌മോക്ക്‌ മറ്റുള്ളവര്‍ക്ക്‌ മാരകമായ രോഗങ്ങള്‍ക്ക്‌ കാരണമാകുന്നതുകൊണ്ടാണ്‌ ഈ നിരോധനം. ന്യൂജേഴ്‌സിയിലും ഇത്‌ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നു. മെഡിക്കോസ്‌ ക്ലബ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌
ന്യൂയോര്‍ക്ക്‌ സന്ദര്‍ശിക്കുന്ന പുകവലിക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക