Image

സമ്മതിദായകര്‍ ബുദ്ധിപൂര്‍വ്വം സമ്മതിദാനം നിര്‍വ്വഹിച്ചു

തോമസ് ജോര്‍ജ് മുല്ലയ്ക്കല്‍ Published on 27 May, 2011
സമ്മതിദായകര്‍ ബുദ്ധിപൂര്‍വ്വം സമ്മതിദാനം നിര്‍വ്വഹിച്ചു
തെരഞ്ഞെടുപ്പ്‌ ഫലം പലരും പലവിധത്തിലാണ്‌ വിലയിരുത്തിയത്‌. ചിലര്‍ ദയനീയ വിജയം എന്ന്‌ അടിവരയിടുമ്പോള്‍ മറ്റു ചിലര്‍ ഇത്‌ അധികം നാള്‍ വാഴില്ല എന്ന്‌ സ്വയം സമാധാനിക്കുന്നു.

കൈരളിയുടെ അഭിപ്രായം കുറിച്ചാല്‍ ജനങ്ങള്‍ ബോധപൂര്‍വ്വമാണ്‌ വോട്ട്‌ ചെയ്‌തിരിക്കുന്നത്‌. തെരഞ്ഞെടുപ്പിനു മുമ്പ്‌, കൈരളി - വീക്ഷണത്തില്‍ കുറിച്ചത്‌ ഓര്‍ക്കുന്നുണ്ടോ എന്ന്‌ അറിയില്ല, `പാര്‍ട്ടിയെ നോക്കി ഓട്ടു ചെയ്യരുത്‌- സ്ഥാനാര്‍ത്ഥികളുടെ കഴിവിന്റെ മാനദണ്ഡത്തില്‍ വോട്ട്‌ ചെയ്യുക' ഒരു പറ്റം സമ്മതിദായകര്‍ അതു തന്നെയാണ്‌ പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവന്നിരിക്കുന്നത്‌.

ഇവിടെ നേതാക്കന്മാര്‍ മനസ്സിലാക്കേണ്ടത്‌- നിങ്ങള്‍ ഓരോരുത്തരേയും ജയിപ്പിച്ചിരിക്കുന്നത്‌ ചില പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്‌. കഴിഞ്ഞ മന്ത്രിസഭയിലെ പോലെ വലിയൊരു ഭൂരിപക്ഷം നല്‍കി തിരുവനന്തപുരത്തുപോയി തിന്നു കുടിച്ചു പാര്‍ട്ട്‌ വളര്‍ത്താനല്ല; അങ്ങോട്ട്‌ പറഞ്ഞു വിട്ടിരിക്കുന്നത്‌ - കേരള ത്തിലെ ജനങ്ങളുടെ പുരോഗതി ആസ്‌പദമാക്കി ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാണ്‌ ഒരു പ്രാവശ്യം കൂടി യുഡിഎഫിന്‌ അവസരം നല്‍കിയിരിക്കുന്നത്‌. അത്‌ എത്രമാത്രം വിജയിപ്പിക്കുന്നുവോ അത്രമാത്രം നിങ്ങള്‍ ഓരോരുത്തരും ജനഹൃദയങ്ങളില്‍ പ്രതിഷ്‌ഠ നേടും.

എവിടെയാണ്‌ ഭൂരിപക്ഷം കുറായാനുള്ള സാധ്യത ഉണ്ടായാത്‌ ? കേരളത്തിലെ ജനങ്ങളിലെ പരമ ദയനീയമായ മാനസിക തലത്തെ നാം മനസ്സിലാക്കുന്നത്‌ ഇവിടെയാണ്‌,
കേരളം ഇന്ന്‌ മതസ്‌പര്‍ധ കൊണ്ട്‌ വിഭജിച്ചിരിക്കുകയാണ്‌. ക്രിസ്‌ത്യാനിയും, ഹൈമ്പവനും, മുസ്ലീമും, തീയനും, പറയനും അങ്ങനെ എണ്ണിയാല്‍ തീരത്തവിധം മതങ്ങള്‍ കൊണ്ട്‌ വിഭജിച്ചിരിക്കുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്ന ഒരു വ്യക്തിയുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിന്നും തെന്നിമാറി പകരം മതാടിസ്ഥാനത്തിലായി. ഭൂരിപക്ഷം കുറഞ്ഞതില്‍ തെറ്റുണ്ടോ?

കഴിഞ്ഞതൊക്കെ കഴിഞ്ഞു; തിരിഞ്ഞിരുന്ന്‌ ദു:ഖിച്ചിട്ടു കാര്യമില്ല. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ പരാമാവധി ഉപയോഗിച്ച്‌ ജനങ്ങളുടെ ക്ഷേമം എങ്ങനെ ഉറപ്പു വരുത്താം എന്നു ചിന്തിക്കാം.

ഇവിടെ യാണ്‌ ഒരു ലീഡറിന്റെ ്‌നേതൃത്വപാടവം വിലമതിക്കപ്പെടുന്നത്‌. പാര്‍ട്ടി ലീഡര്‍ ്ര്രശീ ഉമ്മന്‍ ചാണ്ടിയെ ആദ്യമായി അഭിനന്ദിക്കുന്നു, എല്ലാ മംഗളങ്ങളും നേരുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന്റെ അടിസ്ഥാനാത്തില്‍ പിന്നോട്ടുമാറാന്‍ സന്നദ്ധത കാണിച്ച, ശ്രീ. ചാണ്ടിയുടെ വിശാല മനസ്‌കതയെയും അഭിനന്ദിക്കുന്നു.

അതുപോലെ പാര്‍ട്ടി പ്രവര്‍ത്തനത്തിലാണ്‌ താത്‌പര്യം എന്നു പറഞ്ഞ ശ്രീ രമേശ്‌ ചെന്നിത്തലയേയും , വി.ഡി സതീശനെയും, ഈഡനെയുമെല്ലാം അഭിനന്ദിക്കുന്നു. കോണ്‍ഗ്രസിലെ മറ്റുള്ളവരും
ഈ റോള്‍ മോഡലുകളെ മാതൃകയാക്കുമെന്നും കരുതുന്നു. യോജിപ്പുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.. പ്രതൂക്ഷിച്ച മജോറിറ്റി കിട്ടിയില്ലെങ്കില്‍ തന്നെയും ഉള്ളതുകൊണ്ട്‌ ഓണംപോലെയാക്കാന്‍ ഒരു കൂട്ടായ പ്രയത്‌നത്തിന്‌ കോണ്‍ഗ്രസ്‌ വഴിമരുന്നിട്ടാല്‍ ഘടകകക്ഷികളും തീര്‍ച്ചയായും കോണ്‍ഗ്രസിനെ അനുകരിക്കാന്‍ നിര്‍ബന്ധിതരാകും.

പല മാധ്യമങ്ങളിലും തലക്കെട്ടു സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു-`വകുപ്പ്‌ വിഭജനം- കീറാമുട്ടി, മന്ത്രിസഭ കാലം തികക്കില്ല' ഈ പ്രസ്‌തവാനകളെ എല്ലാം മറികടക്കുക എന്നതാണ്‌ ശ്രീമാന്‍ ഉമ്മന്‍ ചാണ്ടിയില്‍ അര്‍പ്പിതമായിരിക്കുന്ന ചുമതല. മറ്റൊരു വിധത്തില്‍ കുറിച്ചാല്‍, പ്രതീകൂല സാഹചര്യത്തെ അനുകൂലമാക്കി മാറ്റിയെടക്കുക - അവിടെയാണ്‌ വിജയം!

ആദ്യമായി ഏതു തീരുമനാത്തിനു മുന്നിലും കഷ്‌ടപ്പെടുന്ന ജനങ്ങളെ പ്രതിഷ്‌ഠിക്കുക, ജനങ്ങള്‍ക്കു വേണ്ടി അല്‍പം വിട്ടുവീഴ്‌ചാ മനോഭാവത്തിന്‌ കോണ്‍ഗ്രസ്‌ തയ്യാറാകുക; ജനമനസ്സുകളില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയോടുള്ള സ്‌നേഹം വര്‍ദ്ധിക്കുകയേ ഉള്ളു . മജോറിറ്റി കുറഞ്ഞ സ്ഥിതിക്ക്‌
ഘടകകക്ഷികളെ പരമാവധി സംതൃപ്‌തരാക്കുന്ന ഒരു തീരുമാനം കോണ്‍ഗ്രസ്‌
ഭാഗത്തു നിന്നും തീര്‍ച്ചയായും ഉണ്ടാകണം.

അച്ചുതാനന്ദനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ട്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു യുദ്ധത്തിനു തന്നെ തയ്യാറായിട്ടാണ്‌ വരുന്നത്‌. ഈ നീക്കങ്ങളെ ശക്തിയായി നേരിടാനും, കേരളത്തിന്റെ പുരോഗതിയില്‍ ശ്രദ്ധ ചെലുത്താനും കൂട്ടായ സംരഭമാണ്‌ കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകേണ്ടത്‌.

അല്‍പം ചരിത്രം പരിശോധിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെത്തിയ കഴിവുള്ള നേതാക്കന്മാരെയെല്ലാം ഇന്നുള്ള നേതാക്കന്മാര്‍ വെട്ടി നിരത്തുകയായിരുന്നു. വി.എം. സുധീരന്‍ തന്നെ വെട്ടിനിരത്തലിനു വിധേയനായ ജീവനോടിരിക്കുന്ന ഒരു നേതാവാണ്‌.

നാലു മാസം മുമ്പ്‌ എം.എ. ജോണ്‍ എന്നൊരു വ്യക്തി നിര്യാതനായി. ഇന്ത്യയുടെ പ്രധാനമന്ത്രി പദംവരെ അലങ്കരിക്കാന്‍ കഴിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ശ്രീമതി ആനി തയ്യില്‍, ശ്രീ ജോര്‍ജ്ജ്‌ ജോസഫ്‌ പൊടിപാറ അങ്ങനെ എത്രയെത്ര കഴിവുറ്റ നേതാക്കളെയാണ്‌ വെട്ടി വീഴ്‌ത്തിയത്‌. ഇവരിലെല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇവരാരും ഒരു മതത്തിത്തിന്റെയും വക്താക്കളായിരുന്നില്ല. കേരളത്തിലെ ജനങ്ങളുടെ പുരോഗതിയായിരുന്നു അവരുടെ ലക്ഷ്യം.

ശ്രീമാന്‍ ഉമ്മന്‍ ചാണ്ടിയും മതങ്ങളുടെ അതിപ്രസരത്തില്‍ പെടാതെ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ സാക്ഷിയാക്കി ഭരിക്കാന്‍ മുന്നോട്ട്‌ വരണം.

അതുപോലെ വരും കാലങ്ങളില്‍ മുഖ്യമന്ത്രിപദത്തിനും, മറ്റും മറ്റും കടിപിടി ഉണ്ടാകാതിരിക്കാനുള്ള സംവിധാനം, അദ്ദേഹം ഭരണത്തിലിരിക്കുമ്പോള്‍ തന്നെ നിര്‍ബന്ധമായും ചെയ്‌തിരിക്കണം. ഭരണത്തിന്റെ അവസാന നാളുകളില്‍, കേരളത്തെ നയിക്കാന്‍ പ്രാപ്‌തിയുള്ള ഒരു നേതാവിനെ കണ്ടെത്താനും അദ്ദേഹത്തിനു സാധിക്കണം. കെ.ആര്‍ ഗൗരിയെപ്പോലെയും എംവി രാഘവനെപ്പോലെയും. കെ.കരുണാകരനെപ്പോലെയും അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കാതെ ജീവിത സായാഹ്നം, കിരീടമില്ലാത്ത പൊതുപ്രവര്‍ത്തകനായി മാറാന്‍ അദ്ദേഹത്തിനു കഴിയണം.

പദവിയില്ലാത്ത ഒരു സീനിയര്‍ നേതാവിയി അദ്ദേഹം പാര്‍ട്ടിയിലും ജനഹൃദയങ്ങളിലും എന്നെന്നും വിരാചിക്കും; അവിടെയായിരിക്കും കേരളത്തിന്റെയും ശ്രീ. ഉമ്മന്‍ ചാണ്ടിയുടെയും യഥാര്‍ത്ഥ വിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക