Image

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയില്‍ വസന്തകാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടു

ബബ്‌ലു ചാക്കോ Published on 27 May, 2011
ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയില്‍ വസന്തകാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടു
മിഷിഗണ്‍: ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവക വിശ്വാസികള്‍ തങ്ങളുടെ കുടുംബമാകുന്ന ഇടവക ദേവാലയവും പരിസരവും ശ്രമദാനത്തിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രധാനമായും ദേവാലയ പരിസര ഉദ്യാനത്തിലെ കളകള്‍ പറിച്ചും, ചെടികളും പച്ചക്കറികളും നട്ടും, പരിസരം വൃത്തിയാക്കിയും ഈ ഉദ്യമം വിജയിപ്പിച്ചു.

മെയ്‌ മാസം 22 ന്‌ ഞായറാഴ്‌ച വി. കുര്‍ബാനയ്‌ക്ക്‌ ശേഷമാണ്‌ കൈക്കാരന്‍ ശ്രീ ജോണ്‍ മൂലക്കാട്ടിന്റെയും പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‌ ഇത്‌ നടത്തപ്പെട്ടത്‌. മിഷിഗണിലെ കുട്ടികളും ഈ ഉദ്യമത്തില്‍ സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ മാതാപിതാക്കളോടൊപ്പം പങ്കുചേര്‌ന്നു. കുട്ടികള്‍ക്ക്‌ ഇത്‌ അഭിമാനവും പുതിയ അനുഭവവുമായിരുന്നെന്ന്‌ അവര്‍ പറഞ്ഞു. ശ്രമദാനത്തിനു ശേഷം ഇടവക മാതൃ സംഘടന തയ്യാറാക്കിയ രുചികരമായ ഭക്ഷണം ഏവര്‌ക്കും ആസ്വാദ്യകരമായി.

ഒരുമിച്ചുള്ള പ്രാര്‍ത്ഥന, ഒന്നിച്ചുള്ള ഭക്ഷണം, കൂട്ടായ ജോലി (common work) എന്നിവയിലൂടെ ഇടവക കുടുംബസമൂഹജീവിതം ശക്തിപ്പെടുത്തുവാന്‌ ഉപകരിക്കുന്നതാണെന്ന്‌ ഇതില്‌ പങ്കെടുത്തവര്‌ അഭിപ്രായപ്പെട്ടു. മഹത്വവും പ്രതാപവും നിറഞ്ഞ പറുദീസായിലാണ്‌ മനുഷ്യനെ ദൈവം സൃഷ്ടിച്ചത്‌. മനുഷ്യന്‌ ദൈവത്തോടും പ്രകൃതിയോടും തന്നോടുതന്നെയും കൂട്ടായ്‌മയില്‍ കഴിഞ്ഞ കാലമാണ്‌ പറുദീസായിലെ അവന്റെ ജീവിതകാലം. ആയതിനാല്‌, നാം ദൈവവും മനുഷ്യനും പ്രകൃതിയും തമ്മില്‌ കൂട്ടായ്‌മയില്‌ വസിക്കണമെന്നും വികാരി ഫാ. മാത്യു മേലേടം അറിയിച്ചു.

ഡിട്രോയിറ്റ്‌ വിന്‍സര്‍ കെ.സി.എസ്‌എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും കെ.സി.വൈ.എല്‍ അംഗങ്ങളും ഒരാഴ്‌ച്ച മുമ്പ്‌ പള്ളിയില്‍ spring cleaning നടത്തി. വികാരി ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്‌തു. പി. ആര്‍.ഒ ശ്രീ ജോസ്‌ ചാഴികാട്ട്‌ അറിയിച്ചതാണിത്‌.
ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയില്‍ വസന്തകാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക