Image

മുഹമ്മദ് കമ്മിറ്റി ഫീസ് റദ്ദാക്കി

Published on 27 May, 2011
മുഹമ്മദ് കമ്മിറ്റി ഫീസ് റദ്ദാക്കി
കൊച്ചി: ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശന ഫീസ് നിരക്ക് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈവര്‍ഷം മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജ്‌മെന്റിന്റെ ആവശ്യം കോടതി അംഗീകരിച്ചാണ് റദ്ദാക്കല്‍ നടപടി. ഹൈക്കോടതി പുതിയ ഫീസ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് വാര്‍ഷിക ഫീസ് 3.5 ലക്ഷം വരെയാകാമെന്നും കോടതി നിര്‍ദേശിച്ചു.കഴിഞ്ഞ വര്‍ഷം പ്രവേശനത്തിനായി മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച വാര്‍ഷിക ഫീസ് 2.54 ലക്ഷം രൂപയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക