Image

പാക്കിസ്ഥാനെ ഇല്ലാതാക്കണം: താക്കറെ

Published on 30 May, 2011
പാക്കിസ്ഥാനെ ഇല്ലാതാക്കണം: താക്കറെ
മുംബൈ: ലോകത്ത്‌ ഭീകരത വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന പാക്കിസ്ഥാനെ ഇല്ലാതാക്കണമെന്ന്‌ ശിവേസന തലവന്‍ ബാല്‍താക്കറെ അഭിപ്രായപ്പെട്ടു. യുദ്ധത്തിലൂടെ പാകിസ്‌താനെ ഇല്ലാതാക്കുക മാത്രമാണ്‌ ഇന്ത്യക്കു മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച്‌ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി ഷികാഗോ കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഒരു ചാനലിന്‌ നല്‍കി അഭിമുഖത്തില്‍ താക്കറെ ഇക്കാര്യം അറിയിച്ചത്‌. ഹെഡ്‌ലി പാര്‍ട്ടിയുടെ ആസ്ഥാനമായ സേനാഭവന്‍ സന്ദര്‍ശിച്ചതായും താമസിക്കുന്ന കലാനഗറില്‍ നിരീക്ഷണം നടത്തിയതായും താക്കറെ പറഞ്ഞു. ആക്രമണം ഭയപ്പെടുന്നില്ലെന്നും എന്തും നേരിടാന്‍ താനും കുടുംബാംഗങ്ങളും തയാറാണെന്നും താക്കറെ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക