Image

വി.എസ്‌. പാര്‍ട്ടിക്ക്‌ വഴങ്ങണം: പിണറായി

Published on 30 May, 2011
വി.എസ്‌. പാര്‍ട്ടിക്ക്‌ വഴങ്ങണം: പിണറായി
തിരുവനന്തപുരം: വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടിയുമായി യോജിച്ചുപോകണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വി.എസിനെ പ്രതിപക്ഷനേതാവായി നിശ്‌ചയിച്ച സംസ്‌ഥാന സെക്രട്ടേറിയറ്റിലാണ്‌ പിണറായിയുടെ അഭ്യര്‍ത്ഥന. എന്നാല്‍ അച്യുതാനന്ദന്‍ ഇക്കാര്യത്തോട്‌ പ്രതികരിച്ചില്ല. കഴിഞ്ഞകാല നിലപാടുകളിലേക്ക്‌ വി.എസ.്‌ പോകരുത്‌ എന്നായിരുന്നു പിണറായിയുടെ അഭ്യര്‍ഥന. നേരത്തേ പ്രതിപക്ഷ നേതാവും പിന്നീട്‌ മുഖ്യമന്ത്രിയുമായിരിക്കുമ്പോള്‍ പാര്‍ട്ടിയും വി.എസും തമ്മിലുള്ള ബന്ധം മോശമായ അനുഭവങ്ങളും പിണറായി എടുത്തുകാട്ടി. സമാനമായ വിവാദങ്ങള്‍ക്കു വഴിവയ്‌ക്കരുത്‌. കാര്യങ്ങള്‍ അന്യോന്യം ചര്‍ച്ച ചെയ്‌തു മുന്നോട്ടുപോകാന്‍ കഴിയണം. പാര്‍ട്ടിയുടെ മാത്രമല്ല, മുന്നണിയുടെയും ഐക്യം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകാന്‍ വി.എസ.്‌ തയാറാകണമെന്നും പിണറായി അഭ്യര്‍ഥിച്ചു.

അതേസമയം, പ്രതിപക്ഷനേതാവായ അച്യുതാനന്ദന്‍ പാര്‍ട്ടിയുമായി ഏതു നിലയ്‌ക്കു ചേര്‍ന്നുപോകുമെന്ന ഉള്‍ഭയം നേതൃത്വത്തിനുണ്ട്‌. അണികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ശക്തിയും പിണറായി വിഭാഗത്തെ അലോരസപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക