Image

പാന്റില്‍ ശിവന്റെ ചിത്രം: ഹൈന്ദവ സംഘടനകള്‍ രംഗത്ത്‌

Published on 30 May, 2011
പാന്റില്‍ ശിവന്റെ ചിത്രം: ഹൈന്ദവ സംഘടനകള്‍ രംഗത്ത്‌
ഡല്‍ഹി: പുരുഷന്മാരുടെ പാന്റിലും, സ്‌ത്രീകളുടെ പാവടയിലും പരമശിവന്റെ ചിത്രം പ്രിന്റു ചെയ്‌ത്‌ ധരിച്ചതിനെതിരേ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. ലോകപ്രശസ്‌തനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ മനീഷ്‌ അറോറയാണു നടരാജ മാതൃക വസ്‌ത്രത്തില്‍ ഉപയോഗിച്ചത്‌. ഹിന്ദുമതത്തെയും ശിവനെയും അവഹേളിക്കുന്നതിനു തുല്യമാണിതെന്നു യുനിവേഴ്‌സല്‍ സൊസൈറ്റി ഒഫ്‌ ഹിന്ദുയിസം പ്രസിഡന്റ്‌ രാജന്‍ സെഡ്‌ പറഞ്ഞു. വസ്‌ത്രങ്ങള്‍ കമ്പനി വെബ്‌സൈറ്റിലൂടെ നടരാജ പ്രിന്റഡ്‌ വസ്‌ത്രങ്ങള്‍ വില്‍പനയ്‌ക്ക്‌ വെച്ചിട്ടുണ്ട്‌. നടരാജ ചിത്രം പ്രിന്റ്‌ ചെയ്‌തിട്ടുള്ള മിനി സ്‌കര്‍ട്ടിന്‌ 570 യൂറോയും പാന്റ്‌സിന്‌ 405 യൂറോയുമാണ്‌ വില. അടുത്തിടെ സിഡ്‌നിയില്‍ നടന്ന ഫാഷന്‍ ഷോയില്‍ ലക്ഷ്‌മി ദേവിയുടെ ചിത്രം പതിച്ച ബിക്കിനി ഓസ്‌ട്രേലിയന്‍ മോഡല്‍ ധരിച്ചത്‌ വന്‍പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. അവസാനം കമ്പനി വസ്‌ത്രങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ്‌ പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക