Image

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സഹായം;

Published on 30 May, 2011
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സഹായം;
കോഴിക്കോട്‌: വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്‌ പറഞ്ഞു. സര്‍ക്കാര്‍ ഖജനാവിലെ തുക കൊണ്ട്‌ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവില്ല. വിദ്യാഭ്യാസ നിലവാരത്തിന്റെയും മറ്റും കാര്യത്തില്‍ മാനദണ്ഡങ്ങള്‍ വെച്ചു കൊണ്ടാണ്‌ പിന്തുണ നല്‍കുക. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തെ അവഗണ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക