Image

കോട്ടൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ സംഘര്‍ഷം

Published on 30 May, 2011
കോട്ടൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ സംഘര്‍ഷം
കോലഞ്ചേരി: കോട്ടൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ യാക്കോബായ - ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ പോലീസുകാരനടക്കം പത്തു പേര്‍ക്കു പരിക്കേറ്റു. കോടതിവിധിയനുസരിച്ച്‌ യാക്കോബായ - ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ മാറിമാറിയാണ്‌ ഇവിടെ ആരാധന നടത്തുന്നത്‌.

യാക്കോബായ വിഭാഗത്തിന്റെ ഊഴമായിരുന്ന ഇന്നലെ പള്ളിക്കു സമീപമുള്ള കെട്ടിടത്തില്‍ കുര്‍ബാനപണം സ്വീകരിച്ചതിനെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ചോദ്യം ചെയ്‌തതാണു സംഘര്‍ഷത്തിനു കാരണം. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണു കോട്ടൂര്‍ പള്ളിയില്‍ സംഘര്‍ഷമുണ്‌ടായത്‌. സംഘര്‍ഷത്തില്‍ പരിക്കേറ്റ പുത്തന്‍കുരിശ്‌ പോലീസ്‌ സ്റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ മുരളീധരന്‍, ഇരുസഭകളിലുംപ്പെട്ട സണ്ണി (45), കോട്ടൂര്‍ തടത്തില്‍ കുര്യാച്ചന്‍ (50), കിങ്ങിണിമറ്റം കോക്കാപ്പിള്ളില്‍ എല്‍ദോ (46), പെരിങ്ങോള്‍ ഓടോളില്‍ ജെയിംസ്‌ (46), പാങ്കോട്‌ തേനുങ്കല്‍ തമ്പി (53), പണിക്കാംകുടി ബാബു (52), മഞ്ഞാംകുഴി ജോര്‍ജ്‌ (59), തലമറ്റത്തില്‍ ജോസ്‌ (48) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക