Image

ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് മീറ്റ് ദി മീഡിയ വിജയമായി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 May, 2011
ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് മീറ്റ് ദി മീഡിയ വിജയമായി
ഡാളസ്: മെസ്‌ക്കീറ്റിലുള്ള കേരളാ ഹിന്ദു സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് സംഘടിപ്പിച്ച മീറ്റ് ദി മീഡിയ പരിപാടി വിജയമായി. മുഖ്യാതിഥിയായെത്തിയ ചലച്ചിത്രതാരം സുചിത്ര സുചിത്ര നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

തന്റെ കരിയര്‍ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതായിരുന്നുവെന്ന് ഉദാഘാടന പ്രസംഗത്തില്‍ സുചിത്ര എടുത്തുപറയുകയും, പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന് എല്ലാവിധ ഭാവകങ്ങള്‍ നേരുകയും ചെയ്തു. അദ്ധ്യക്ഷത വഹിച്ച പ്രസ്‌ക്ലബ് പ്രസിഡന്റ് എബ്രഹാം തോമസ് തന്റെ മറുപടി പ്രസംഗത്തില്‍ സുചിത്രയെയും കുടുംബത്തേയും നോര്‍ത്ത് ടെക്‌സാസിലേക്ക് സ്വാഗതം ചെയ്യുകയും സുചിത്ര ആരംഭിക്കുന്ന പുതിയ ഡാന്‍സ് സ്‌ക്കൂളിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യാ പ്രസ്‌ക്ലബ്ബിന്റെ ഓഫ് നോര്‍ത്ത് ടെക്‌സാസ് മുന്‍ പ്രസിഡന്റായ ശ്രീ എബ്രഹാം തെക്കേമുറി മറ്റും പ്രസ്‌ക്ലബ് അംഗങ്ങളായ എബ്രഹാം തോമസ് (പ്രസിഡന്റ്), സണ്ണി മാളിയേക്കല്‍, (വൈസ് പ്രസിഡന്റ്),ജോസ് പ്ലാക്കാട്ട് (സെക്രട്ടറ), ബിജിലി ജോര്‍ജ്(ട്രഷറര്‍), ടി.സി. ചാക്കോ (ജോ. സെക്ട്ടറി), ബെന്നി ജോണ്‍, പി.പി. ചെറിയാന്‍, തുടങ്ങിയവരെ സദസിനു പരിചയപ്പെടുത്തി.

തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ മാധ്യമ പ്രതിനിധികളായി ജോസ് പ്ലാക്കാട്ട്, ബിജിലി ജോര്‍ജ്, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ് എന്നിവര്‍ സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

വൈദീകരായ റവ.ഫാ. രാജ. എം. ഭാനിയേല്‍(സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി), റവ.ഫാ. രാജേഷ് കെ. ജോണ്‍(സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി), എന്നിവരും, മാത്യൂ കോശി(കേരളാ അസോസിയേഷന്‍ പ്രസിഡന്റ്), വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് പി.സി.മാത്യൂ, ഫിലിപ്പ് തോമസ്, ജോസ് ഓച്ചാലില്‍(കേരള ലിറ്ററി അസോ.മുന്‍ പ്രസിഡന്റ്) തുടങ്ങി സാമൂഹിക സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഗ്രാന്റ് സ്‌പോണ്‍സറായ റിയാ ട്രാവല്‍സിനെ പ്രതിനിധീകരിച്ച് റീജണല്‍ മാനേജര്‍ ഫസല്‍ നജുമുദീന്‍ ചടങ്ങില്‍ എത്തി. ഗ്ലോബല്‍ ടെക്‌നോളജി, കെ.ജ.എ ഇംപോര്‍ട്ട് ആന്റ് ഫുഡ്‌സ്, ഗ്ലോറിയാ ഇന്ത്യാ കിച്ചണ്‍ ആന്റ് കേറ്ററിംഗ്‌സ് എന്നിവര് മറ്റു സ്‌പോണ്‍സര്‍മാരായിരുന്നു.

ടി.സി. ചാക്കോ സ്വാഗതവും, ജോസ് പ്ലാക്കാട്ട് ചടങ്ങില്‍ നന്ദിയും പറഞ്ഞു.
ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് മീറ്റ് ദി മീഡിയ വിജയമായിഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് മീറ്റ് ദി മീഡിയ വിജയമായിഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് മീറ്റ് ദി മീഡിയ വിജയമായിഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് മീറ്റ് ദി മീഡിയ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക