Image

ഡാലസ്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ചില്‍ കലാസന്ധ്യ അരങ്ങേറി

ബിനോയി സെബാസ്റ്റ്യന്‍ Published on 30 May, 2011
ഡാലസ്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ചില്‍ കലാസന്ധ്യ അരങ്ങേറി
ഡാലസ്‌: സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ചുനടന്ന കലാസന്ധ്യയില്‍ കലാതല്‌പരരായ ഇടവകജനത വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.

മാര്‍ത്ത മറിയം അംഗങ്ങള്‍ അവതരിപ്പിച്ച മാര്‍ഗംകളി, മുതിര്‍ന്നവര്‍ അവതരിപ്പിച്ച വിവിധ രൂപകങ്ങള്‍, യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിര,സ്‌ക്കിറ്റ്‌, സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്‌ഥികളുടെ നൃത്തങ്ങള്‍,, ശിങ്കാരിമേളം, തുടങ്ങിയവ കലാസന്ധ്യയെ ഹൃദ്യമാക്കി.

റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, ട്രസ്റ്റി പ്രിന്‍സ്‌ സഖറിയ, സെക്രട്ടറി റോയി തോമസ്‌, പ്രോഗ്രാം കണ്‍വീനര്‍ റസ്‌ക്ക്‌ ജേക്കബ്‌, ഷൈനി ഫിലിപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയതായി പബ്‌ളിസിറ്റി കണ്‍വീനര്‍ ബിജിബേബി അറിയിച്ചു.
ഡാലസ്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ചില്‍ കലാസന്ധ്യ അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക