Image

തോമസുകുട്ടി ബ്രദര്‍ ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2011
തോമസുകുട്ടി ബ്രദര്‍ ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: `An evening with Jesus' എന്ന പേരില്‍ ജൂണ്‍ 15-ന്‌ വൈകിട്ട്‌ ആറിന്‌ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഏകദിന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും, കോട്ടയം ഹെവന്‍ലി ഫീസിറ്റിന്റെ ശുശ്രൂഷകരില്‍ പ്രധാനിയുമായ ഡോ. തോമസ്‌ ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) പ്രസംഗിക്കുകയും, രോഗികള്‍, വിവിധ ഭാരത്താല്‍ പ്രയാസപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, മേരീലാന്റ്‌, ഡെല്‍വെയര്‍ തുടങ്ങിയ പട്ടണങ്ങളില്‍ താമസിക്കുന്നവരുടെ പ്രത്യേക താത്‌പര്യപ്രകാരമാണ്‌ ഈ ഏകദിന സമ്മേളനം ഫിലാഡല്‍ഫിയയില്‍ ക്രമീകരിച്ചിരിക്കുന്നത്‌.

ഭാഷ, സഭാ വ്യത്യാസമെന്യേ ഏവരേയും ഏകദിന യോഗത്തിലേക്ക്‌ സംഘടാകര്‍ ക്ഷണിക്കുന്നു. 2680 Huntington Valley, Philadelphia 19006 യില്‍ വെച്ചാണ്‌ യോഗം നടക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 498 6818, 267 265 3273
തോമസുകുട്ടി ബ്രദര്‍ ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക