ഷിക്കാഗോ: ജൂണ്‍ 11-ന് ഷിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്ന പ്രൊഫഷണല്‍ സംഗമം വിജയിപ്പിക്കുവാന്‍
ഫോമാ ഷിക്കാഗോ റീജിയന് വൈസ് പ്രസിഡന്റ് പീറ്റര്‍ കുളങ്ങരയും, ഫോമാ ദേശീയ വൈസ് പ്രസിഡന്റ്
സ്റ്റാന്‍ലി കളരിക്കമുറിയും അഭ്യര്‍ത്ഥിച്ചു. 11-ന് ശനിയാഴ്ച നടക്കുന്ന പ്രൊഫഷണല്‍
മീറ്റില്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍
എത്തിച്ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേന്ദ്ര പ്രവാസി വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവി, കൃഷി വകുപ്പ് മന്ത്രി കെ.വി.
തോമസ്, അംബാസിഡര്‍ ടി.പി. ശ്രീനിവാസന് ഉള്‍പ്പടെ നിരവധി പ്രശസ്ത വ്യക്തികള്‍ യോഗത്തില്‍
പങ്കെടുക്കും. മലയാളി പ്രഫഷണലുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇദംപ്രഥമമായി നടത്തുന്ന സമ്മേളനത്തെ
വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍
പൂര്‍ത്തിയായി വരുന്നതായി സ്റ്റാന്‍ലി കളരിക്കമുറിയും, പീറ്റര്‍ കുളങ്ങരയും അറയിച്ചു