Image

പാക്‌ മാധ്യമപ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

Published on 02 June, 2011
പാക്‌ മാധ്യമപ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

ഇസ്‌ലാമാബാദ്‌: പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു. സയിദ്‌ സലീം ഷഹ്‌സാദ്‌ (40) ആണ്‌ മരിച്ചത്‌. ദേഹമാസകലം മര്‍ദനമേറ്റ പരിക്കുകളോടെ കാറില്‍ പഞ്ചാബ്‌ പ്രവിശ്യയില്‍നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഏഷ്യാടൈംസ്‌ ഓണ്‍ലൈനിന്റെ പാകിസ്‌താന്‍ ബ്യൂറോചീഫായ സലീം ഷഹ്‌സാദിനെ ഞായറാഴ്‌ച മുതലാണ്‌ കാണാതായത്‌. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക