Image

“ഹൈസ്‌ക്കൂള്‍ ഗ്രാഡുവേഷന്‍ പ്രെയര്‍” സൗത്ത് ടെക്‌സസ്സില് നിരോധിച്ചു.

പി.പി.ചെറിയാന്‍ Published on 02 June, 2011
“ഹൈസ്‌ക്കൂള്‍ ഗ്രാഡുവേഷന്‍ പ്രെയര്‍” സൗത്ത് ടെക്‌സസ്സില് നിരോധിച്ചു.
സാന്‍ അന്റോണിയോ:-ഹൈസ്‌ക്കൂള്‍ ചടങ്ങുകളില്‍ ഏറ്റവു പ്രധാനമായ പ്രാര്‍ത്ഥന നിരോധിച്ചു കൊണ്ടു സാന്‍ അന്റോണിയോ ഫെഡറല്‍ ജഡ്ജി ഇന്ന് ഉത്തരവിട്ടു.

സാന്‍ അന്റോണിയോ കാസ്‌ട്രോവില്ലാ മെഡിനാവാലി ഹൈസ്‌ക്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് ജഡ്ജി ഇങ്ങിനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ജൂണ്‍ നാലിനാണ് സ്‌ക്കൂള്‍ ഗ്രാഡുവേഷന്‍ ചടങ്ങുകളില്‍ പ്രസംഗം ചെയ്യുന്ന ആള്‍ പ്രാര്‍ത്ഥനയ്ക്കായി തലകളെ വണക്കണമെന്ന് പറയുന്നതും, അവസാനം 'ആമേന്‍' എന്നു പറയുന്നതും ജഡ്ജി വിലക്കിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമാണെങ്ങിലും, ഈ ഉത്തരവിന്‍മേല്‍ അപ്പീല്‍ പോകുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു. അപ്പീലിനാവശ്യമായ നിയമോപദേശം ടെക്‌സസ്സ് അറ്റോര്‍ണി ജനറല്‍ ഗ്രേറ്റ് ഏബര്‍ട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്രൈസ്തവരാജ്യമായ അമേരിക്ക കാത്തുസൂക്ഷിക്കുന്ന ചില പ്രധാന മൂല്യങ്ങള്‍ക്കെതിരെയുള്ള ഈ വിധിക്കെതിരെ നല്‍കുന്ന അപ്പീലില്‍ ഉടനെ ഒരു തീര്‍പ്പുണ്ടാകണമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ഈ വിധിക്കെതിരെ ടെക്‌സസ്സില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക