Image

യദിയൂരപ്പ വീണ്ടും വിശ്വാസവോട്ട്‌ തേടി

Published on 04 June, 2011
യദിയൂരപ്പ വീണ്ടും വിശ്വാസവോട്ട്‌ തേടി
ബംഗളൂര്‍: കര്‍ണ്ണാടകത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്‌ യെദിയുരപ്പ സഭയില്‍ വിശ്വാസ വോട്ട്‌ നേടി. യെദിയുരപ്പയെ എതിര്‍ക്കുന്ന 11 ബി.ജെ.പി വിമതരേയും ആറ്‌ സ്വതന്ത്ര എം.എല്‍.എമാരേയും അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി അസാധുവാക്കിയിരുന്നു. തുടര്‍ന്ന്‌ കര്‍ണാടക സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന്‌ ഗവര്‍ണര്‍ കേന്ദ്രത്തോട്‌ ശിപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍, വിമതര്‍ പിന്നീട്‌ യെദിയുരപ്പക്ക്‌ പിന്തുണ പ്രഖ്യാപിച്ചതോടെയാണ്‌ സര്‍ക്കാര്‍ വിശ്വാസവോട്ട്‌ നേടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക