Image

സുരക്ഷാസൈന്യം 3 ഭീകരരെ വെടിവെച്ചുകൊന്നു

Published on 04 June, 2011
സുരക്ഷാസൈന്യം 3 ഭീകരരെ വെടിവെച്ചുകൊന്നു
ശ്രീനഗര്‍ : ജമ്മുകാഷ്‌മീരിലെ ബരാമുല്ല ജില്ലയില്‍ സുരക്ഷാസൈന്യം മൂന്ന്‌ പേരെ വെടിവെച്ച്‌ കൊലപ്പെടുത്തി. ഇന്ന്‌ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ്‌ ഇവര്‍ കൊല്ലപ്പെട്ടത്‌. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക്‌ സ്വദേശിയാണ്‌. സൊപോറിലെ സീര്‍ ഏരിയയില്‍ സൈന്യത്തില്‍ നിന്നുള്ള 52 രാഷ്ട്രിയ റൈഫിള്‍സുകളും പൊലീസും ചേര്‍ന്ന്‌ നടത്തിയ ഓപറേഷനിടെയാണ്‌ ഏറ്റുമുട്ടലുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക