Image

കൊലപാതകം ഭാര്യയോടുള്ള പകമൂലം

Published on 04 June, 2011
കൊലപാതകം ഭാര്യയോടുള്ള പകമൂലം
അരിസോണ: അമേരിക്കയിലെ അരിസോണയില്‍ അഞ്ചുപേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌ ഭാര്യയോടുള്ള പകമൂലം. സംഭവത്തില്‍ ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. 73 കാരന്റെ വെടിവെയ്‌പില്‍ ഭാര്യയുടെ അഭിഭാകനും കൊല്ലപ്പെട്ടവരില്‍ പെടും. യുമ കൗണ്ടിയിലെ കാരി ഹാള്‍ ഡയസ്‌ ആണ്‌ വെടിവെച്ചത്‌. വ്യാഴാഴ്‌ച പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെയാണ്‌ തങ്ങള്‍ക്ക്‌ വിവരം ലഭിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു. രണ്ട്‌ മണിക്കൂറിന്‌ ശേഷം ഡയസിനെ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ്‌ നിരവധി കേസുകളിലും പ്രതിയാണ്‌ ഡയസ്‌ എന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക