Image

കള്ളപ്പണം: ബാബാ രാംദേവ് നിരാഹാരം തുടങ്ങി

Published on 04 June, 2011
കള്ളപ്പണം: ബാബാ രാംദേവ് നിരാഹാരം തുടങ്ങി
ന്യൂഡല്‍ഹി: രാജ്യത്തെ അഴിമതിക്കും കള്ളപ്പണ നിക്ഷേപത്തിനുമെതിരേ ബാബാ രാംദേവ് ഡല്‍ഹിയില്‍ നിരാഹാരസമരം ആരംഭിച്ചു. ഇന്ന് രാവിലെയാണ് നിരാഹാരസമരം ആരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നുവരുന്നു. അഴിമതി നടത്തുന്നവര്‍ മന്ത്രിമാരായാലും ഉദ്യോഗസ്ഥരായാലും തൂക്കിക്കൊല്ലണമെന്നാണ് രാംദേവിന്റെ ആവശ്യം. ഡല്‍ഹിയിലെ രാംലീല മൈതാനില്‍ സജ്ജമാക്കിയ ഹൈടെക് പന്തലിലാണ് യോഗാചാര്യന്റെ സമരം. നൂറുകണക്കിനു അനുയായികള്‍ക്കൊപ്പമാണ് രാംദേവ് സമരം ആരംഭിച്ചിരിക്കുന്നത്. പന്തലില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ഉള്‍പ്പടെ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പുലര്‍ച്ചെ 4.50ന് സമര മൈതാനിയിലെത്തിയ ബാബയെ അനുയായികള്‍ കൂട്ട ഹസ്താരവത്തോടെയാണ് എതിരേറ്റത്. 'അസാധ്യമായി ഒന്നുമില്ല. എല്ലാം സാധിക്കും. നെമ്മ ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും' രാം ദേവ് ജനങ്ങളോട് പറഞ്ഞു. ദ്രുതകര്‍മ്മ സേനയിലെ സ്ത്രീ സൈനീകര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക