Image

ന്യൂയോര്‍ക്കില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ നേരിട്ട്‌ ഫ്‌ളൈറ്റ്‌: ഓര്‍മ്മയുടെ ഓണ്‍ലൈന്‍ വോട്ടിങ്ങ്‌ വിജയത്തിലേക്ക്‌

ജോര്‍ജ്‌ നടവയല്‍ Published on 04 June, 2011
ന്യൂയോര്‍ക്കില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ നേരിട്ട്‌ ഫ്‌ളൈറ്റ്‌: ഓര്‍മ്മയുടെ ഓണ്‍ലൈന്‍ വോട്ടിങ്ങ്‌ വിജയത്തിലേക്ക്‌
ന്യൂയോര്‍ക്‌: ന്യൂയോര്‍ക്കില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ നേരിട്ട്‌ ഫ്‌ളൈറ്റ്‌; ഓര്‍മ്മയുടെ ഓണ്‍ലൈന്‍ വോട്ടിങ്ങ്‌ വിജയത്തിലേക്ക്‌. ഓര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന ബഹുജനാഭിപ്രായ വോട്ടിങ്ങിലൂടെ ഭീമ ഹര്‍ജി വ്യോമയാന മന്ത്രി വയലാര്‍ രവിക്ക്‌ ന്യൂജേഴ്‌സിയില്‍ വച്ച്‌ നല്‌കിയതിനെത്തുടര്‍ന്ന്‌ മന്ത്രി അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികള്‍ക്ക്‌ അനുവദിച്ച കൂടിക്കാഴ്‌ച്ചയിലാണ്‌ ഈ തീരുമാനം പ്രഖ്യാപിച്ചത്‌.

ഇതനുസരിച്ച്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ കൊച്ചിക്ക്‌ നേരിട്ട്‌ മുംബൈ വഴി എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ്‌ പറക്കും. കൊച്ചിക്ക്‌ പോകുന്നവര്‍ മുംബൈയില്‍ ഇടങ്ങിക്കേറുന്ന ക്ലേശം ഒഴിവാകും. കസ്റ്റംസ്‌ ക്ലിയറന്‍സ്‌ കൊച്ചിയില്‍ നടത്താം. കേരളത്തില്‍ നിന്ന്‌ ന്യൂയോര്‍ക്കിലേക്ക്‌ വരുന്നവര്‍ക്ക്‌ മുംബൈയില്‍ ഇടങ്ങിക്കേറുന്ന കഷ്ടപ്പാട്‌ ഇല്ലാതാകും.

കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ ആവശ്യം ഉന്നയിച്ച്‌ ഓര്‍മാ ഭാരവാഹികള്‍ നിരന്തരമായ കടലാസുയുദ്ധത്തിലായിരുന്നു; കാമ്പയിനിലായിരുന്നു. ഓര്‍മ്മാ ദേശീയ സമിതി യോഗം വ്യോമയാന മന്ത്രി വയലാര്‍ രവിയുടെ നടപടിയെ അഭിനന്ദിച്ചു, നന്ദി രേഖപ്പെടുത്തി.

ഓണ്‍ലൈന്‍ അഭിപ്രായ വോട്ടിങ്ങും നിവേദനവും എന്ന ആധുനിക സംവിധാനം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പരീക്ഷിച്ച്‌ വിജയിക്കുവാന്‍ തുടക്കം കുറിച്ച ഓര്‍മ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജിബി തോമസിനെ ഓര്‍മാ ദേശീയ സമിതി അഭിനന്ദിച്ചു. ജോയിച്ചന്‍ പുതുക്കുളത്തിന്റെ വെബ്‌സൈറ്റ്‌ ഓണ്‍ ലൈന്‍ഭീമ ഹര്‍ജീ വോട്ടിങ്ങിന്‌ ഉപകരിച്ചു,

ഈ ദൗത്യത്തില്‍ സഹായിച്ച ഷീലാ ശ്രീകുമാര്‍, ബാലന്‍ പണിക്കര്‍, ജോര്‍ജ്‌ പീറ്റര്‍ (ന്യൂജേഴ്‌സി), ജോര്‍ജ്‌ കള്ളിവയല്‍ (ദീപിക ഡല്ലി ബ്യൂറൊ ചീഫ്‌), കളത്തില്‍ വര്‍ഗീസ്‌, ജയചന്ദ്രന്‍, നസീര്‍, സജി ഏബ്രാഹം, ജോര്‍ജ്‌ ഏബ്രാഹം ( ഐ എന്‍ ഓ സി), ബേബി ഊരാളില്‍ ( ഫോമാ പ്രസിഡന്റ്‌), ഫൊക്കാനാ ഭാരവാഹികള്‍, ഫാ. ജോയി ആലപ്പാട്ട്‌, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. തദേവൂസ്സ്‌ അരവിന്ദത്ത്‌, ഫിലിപ്പ്‌ തോമസ്‌, അനിയന്‍ ജോര്‍ജ്‌, പോള്‍ കൂള, ജോയി വിളയില്‍, ഷോളി കുമ്പിളുവേലി, അലക്‌സ്‌ കോശി വിളനിലം എന്നിവര്‍ക്കും യോഗം നന്ദി രേഖപ്പെടുത്തി.

ഓര്‍മാ ദേശീയ പ്രസിഡന്റ്‌ സിബിച്ചന്‍ ചെമ്പ്‌ളായില്‍, സ്ഥാപക നേതാവ്‌ ജോസ്‌ ആറ്റുപുറം, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഇടിക്കുള, ജോര്‍ജ്‌ ഓലിക്കല്‍, ന്യൂയോര്‍ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അനിയന്‍ മൂലയില്‍, സ്‌പോക്‌സ്‌ പേഴ്‌സണ്‍ ജോര്‍ജ്‌ നടവയല്‍, സെക്രട്‌റ്ററി പോള്‍ തെക്കുംതല, ഓര്‍മാ ഡാളസ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അലക്‌സ്‌ പള്ളിവാതുക്കല്‍ എന്നിവര്‍ ഭീമഹര്‍ജിക്ക്‌ പ്രചാരണം നല്‌കി. ഓര്‍മാ രക്ഷാധികാരികളായ മുന്‍ മന്ത്രി എം എം ജേക്കബ്‌, എഴുത്തുകാരന്‍ ഡോ. എം. വി പിള്ള എന്നിവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ്‌ ഈ ദൗത്യം തുടര്‍ന്നത്‌.
ന്യൂയോര്‍ക്കില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ നേരിട്ട്‌ ഫ്‌ളൈറ്റ്‌: ഓര്‍മ്മയുടെ ഓണ്‍ലൈന്‍ വോട്ടിങ്ങ്‌ വിജയത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക