Image

ക്‌നാനായ കപ്പല്‍യാത്ര: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
ക്‌നാനായ കപ്പല്‍യാത്ര: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ യാക്കോബായ സമുദായം ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ക്‌നാനായ ക്രൂസ് വെക്കേഷന്റെ ഒരുക്കങ്ങള്‍ ഏതാണ്ട് അവസാന ഘട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

നൂറുകണക്കിന് ക്‌നാനായ പാരമ്പര്യ വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ ക്രൂസ് വെക്കേഷന്‍ ക്‌നാനായ കുടിയേറ്റ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു ആഘോഷംതന്നെയായിരിക്കും. ക്‌നാനായ അസോസിയേഷന്‍ കമ്മിറ്റിയും, ക്രൂസ് വെക്കേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു.

ജൂലൈ ഏഴാംതീയതി വൈകിട്ട് ആറുമണിക്ക് കാണിവല്‍ ഗ്ലോറിയിലെ ആബര്‍ പാലസില്‍ വെച്ച് നടക്കുന്ന സ്വാഗത സമ്മേളനത്തോടുകൂടി പരിപാടികള്‍ക്ക് ആരംഭംകുറിക്കും. ജൂലൈ 8,9 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ കപ്പലിലെ ആബര്‍ പാലസ് എന്ന ഓഡിറ്റോറിയം ക്‌നാനായ ഗ്രൂപ്പിനുവേണ്ടി മാത്രം റിസര്‍വ് ചെയ്തിരിക്കുകയാണ്. ആ സമയങ്ങളില്‍ കള്‍ച്ചറല്‍ പ്രോഗ്രാമുകളും മറ്റ് മീറ്റിംഗുകളും നടത്തപ്പെടും. ഒമ്പതാംതീയതി ശനിയാഴ്ച രാവിലെ സെന്റ് ജോണ്‍സ് ദ്വീപില്‍ മറ്റ് സ്‌പോര്‍ട്‌സ് സൗഹൃദ കായിക മത്സരങ്ങളും നടത്തപ്പെടും. നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെടാന്‍ പോകുന്ന ഈ ക്‌നാനായ വെക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ജൂണ്‍ പത്താംതീയതിക്കുമുമ്പായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സാജന്‍ പുന്നാറ്റുശ്ശേരില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ്‌മോന്‍ പാറയ്ക്കാമണ്ണില്‍ 051 265 8376, സാജന്‍ പുന്നാറ്റുശ്ശേരില്‍ 973 725 0854, സ്റ്റാന്‍ലി കളരക്കമുറി 847 877 3316.
ക്‌നാനായ കപ്പല്‍യാത്ര: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക