Image

റോയല്‍ എന്റര്‍ടെയ്‌നേഴ്‌സ്‌ മീരാ ജാസ്‌മിനെ ആദരിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 05 June, 2011
റോയല്‍ എന്റര്‍ടെയ്‌നേഴ്‌സ്‌ മീരാ ജാസ്‌മിനെ ആദരിച്ചു
ഡാലസ്‌: നടി മീരാ ജാസ്‌മിനെ താരസംഗമം വേദിയില്‍ റോയല്‍ എന്റര്‍ടെയ്‌നേഴ്‌സ്‌ പ്രസിഡന്റ്‌ മാത്യു വെട്ടിക്കാട്ടിലും മോളി വെട്ടിക്കാട്ടിലും ചേര്‍ന്ന്‌ ഫലകം നല്‍കി ആദരിച്ചു.

മലയാളസിനിമ രംഗത്തെ താരങ്ങളുടെ സ്റ്റേജ്‌ ഷോകള്‍ ഡാലസ്‌ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടത്തുന്നതിനു വേദിയൊരുക്കുന്ന റോയല്‍ എന്റര്‍ടെയ്‌നേഴ്‌സ്‌ 2004ല്‍ ആണ്‌ ആരംഭിക്കുന്നത്‌. ഇതിനോടകം മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രമൂഖ നടീനടന്മാരുടെ ഷോകള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി നടത്തിയിട്ടുള്ള റോയല്‍ എന്റര്‍ടെനേഴ്‌സ്‌ ഇപ്പോള്‍ ഷാരൂഖ്‌ ഖാന്‍ നേതൃത്വമേകുന്ന സ്റ്റേജ്‌ ഷോ ഡാലസില്‍ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ്‌.
റോയല്‍ എന്റര്‍ടെയ്‌നേഴ്‌സ്‌ മീരാ ജാസ്‌മിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക