Image

ഓര്‍ത്തഡോക്‌സ്‌ ഭദ്രാസന അസംബിളി: സമഗ്രമാറ്റങ്ങള്‍ക്കു തുടക്കം

ബിനോയി സെബാസ്റ്റ്യന്‍ Published on 05 June, 2011
ഓര്‍ത്തഡോക്‌സ്‌ ഭദ്രാസന അസംബിളി: സമഗ്രമാറ്റങ്ങള്‍ക്കു തുടക്കം
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ അമേരിക്കയിലെ സൗത്ത്‌വെസ്റ്റ്‌ ഭദ്രാസനത്തിന്റെ രണ്ടാം വാര്‍ഷീക ജനറല്‍ അസംബ്‌ളി ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ വച്ച്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഭദ്രാസനത്തിന്റെ കീഴില്‍ മുപ്പത്തിനാലു സംസ്ഥാനങ്ങളിലും കാനഡയിലുമായി പ്രവര്‍ത്തിക്കുന്ന നാല്‍പത്തിനാലു ദേവാലയങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളും ആത്‌മായപ്രതിനിധികളും ശ്രേഷ്‌ഠവൈദീകരും പങ്കെടുത്തു.

2009ല്‍ ആരംഭിച്ച സൗത്ത്‌വെസ്റ്റ്‌ ഭദ്രാസനത്തിന്റെ ശ്‌ളാഹീകവും ഭരണപരവുമായ വളര്‍ച്ചയെ ലക്ഷമിട്ടു പ്രതിനിധികള്‍ അടിസ്ഥാനപരമായ അഭിപ്രായങ്ങള്‍ അസംബ്‌ളിയില്‍ അവതരിപ്പിച്ചു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ വൈദീകര്‍ക്കു സ്ഥലം മാറ്റം, കേന്ദീകൃതവേതനരീതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്‌്‌ക്കു വിഷയമായി. ഇതിന്റെ ഭാഗമായി ഡാലസ്‌, ഹ്യൂസ്റ്റന്‍, ചിക്കാഗോ എന്നീ സ്ഥലങ്ങളിലെ വൈദീകര്‍ക്കു പ്രാദേശികമായ മറ്റു ദേവാലയങ്ങളിലേക്കു സ്ഥലം മാറ്റം നല്‍കുവാനുള്ള അസംബ്‌ളിയുടെ അഭിപ്രായം ഉടന്‍ നടപ്പില്‍ വരുത്തുമെന്ന്‌ അഭിവന്ദ്യ തിരുമേനി അസംബ്‌ളിയെ അറിയിച്ചു. തിരുമേനിയുടെ ഭരണപരമായ ഈ തീരുമാനത്തെ പ്രതിനിധികളും വൈദീകരും അഭിനന്ദിച്ചു. ഇതോടൊപ്പം ഇനി മുതല്‍ ഭദ്രാസനത്തില്‍ കേന്ദീകൃതവേതനരീതി നടപ്പിലാക്കുവാനും നടപടിയെടുക്കും.

ഭദ്രാസനഭരണത്തില്‍ നിന്നും വിരമിച്ച്‌ ഇന്‍ഡ്യയില്‍ വിശ്രമത്തിനായി പോകുന്ന അഭിവന്ദ്യ ബര്‍ണബാസ്‌ തിരുമേനിക്കു അസംബ്‌ളി ആശംസകള്‍ നേര്‍ന്നു. ഭദ്രാസനത്തിന്റെ വെബ്‌ ന്യൂസ്‌ലെറ്റര്‍ തിരുമേനി ഉദ്‌ഘാടനം ചെയ്‌തു. റവ.ഫാ.ഡാനിയേല്‍ ജോര്‍ജ്‌ സ്വാഗതവും ഭദ്രാസന സെക്രട്ടറി റവ.ഫാ.തമ്പാന്‍ വര്‍ഗീസ്‌ നന്ദിയും പറഞ്ഞു
ഓര്‍ത്തഡോക്‌സ്‌ ഭദ്രാസന അസംബിളി: സമഗ്രമാറ്റങ്ങള്‍ക്കു തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക