Image

വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ കൊണ്ടാടി

Published on 05 June, 2011
വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ കൊണ്ടാടി
ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില് വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ മെയ് 27, 28, 29 തീയതികളിലായി ഭക്ത്യാദരപൂര്‍വം കൊണ്ടാടി. തിരുനാളിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച രൂപം വെഞ്ചരിക്കല്‍, ലദീഞ്ഞ്, വി. കുര്‍ബാന, നൊവേന ഉള്‍പ്പെടെയുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. സജി പിണര്‍കയില്‍ കാര്‍മ്മികത്വം വഹിച്ചു.

തിരുനാളിന്റെ രണ്ടാം ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. റ്റോമി വട്ടുകുളം കാര്‍മ്മികനായിരുന്നു. പ്രധാന തിരുനാള്‍ നടന്ന ഞായറാഴ്ച രൂപം വെഞ്ചരിക്കലും ആഘോഷമായ പാട്ടുകുര്‍ബാനയും ലദീഞ്ഞും നൊവേനയും പ്രദക്ഷിണവും നടത്തപ്പെട്ടു. തിരുനാളിനോടനുബന്ധിച്ച് കഴുന്ന് എടുക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു. വി. കുര്‍ബാനയ്ക്ക് ഫാ. റ്റോമി വട്ടുകുളം കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്ത് വചനസന്ദേശം നല്കി.

 സെന്റ് മേരീസ് ദേവാലയത്തിന്റെ വിശാലമായ അടുക്കളയില്‍ നീണ്ടൂര്‍ നിവാസികള്‍ ഒത്തുചേര്‍ന്ന് പാകം ചെയ്ത പിടിയും ഇറച്ചിയും തിരുനാളിനോടനുബന്ധിച്ചുള്ള സ്‌നേഹവിരുന്നില്‍ വിളമ്പുകയുണ്ടായി. നീണ്ടൂരില്‍നിന്നും വിവാഹം ചെയ്തയച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള നീണ്ടൂര്‍ നിവാസികള്‍ ആയിരുന്നു തിരുനാളിന്റെ പ്രസുദേന്തിമാര്‍. മൂന്നു ദിവസം നീണ്ടുനിന്ന തിരുനാളിന്റെ ക്രമീകരണങ്ങള്ക്ക് പള്ളിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രസുദേന്തിമാരും നേതൃത്വം നല്കി. സാജു കണ്ണമ്പള്ളി അറിയിച്ചതാണിത്.
വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക