Image

സണ്ണിവെയ്‌ല്‍ ഹൈസ്‌കൂള്‍ ആദ്യബാച്ച്‌ വലിഡിക്‌ടോറിയന്‍ ബഹുമതി ഷീനാ പിള്ളയ്‌ക്ക്‌

പി.പി. ചെറിയാന്‍ Published on 05 June, 2011
സണ്ണിവെയ്‌ല്‍ ഹൈസ്‌കൂള്‍ ആദ്യബാച്ച്‌ വലിഡിക്‌ടോറിയന്‍ ബഹുമതി ഷീനാ പിള്ളയ്‌ക്ക്‌

സണ്ണിവെയ്‌ല്‍ (ഡാളസ്‌): സണ്ണിവെയ്‌ല്‍ സിറ്റി ഹൈസ്‌കൂളിലെ ആദ്യ ബാച്ചില്‍ നിന്നും പുറത്തിറങ്ങുന്ന ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ വലിഡിക്‌ടോറിയന്‍ പദവി മലയാളി വിദ്യാര്‍ത്ഥിനിയായ ഷീനാ പിള്ള കരസ്ഥമാക്കി.

ആലപ്പുഴ സ്വദേശികളായ സന്തോഷ്‌ പിള്ളയുടേയും, ദേവി പിള്ളയുടേയും മകളാണ്‌ ഷീനാ പിള്ള, മാതാപിതാക്കളോടൊപ്പം സണ്ണിവെയ്‌ല്‍ സിറ്റിയില്‍ താമസിക്കുന്ന ഷീനാ പിള്ള നാലാം സ്റ്റാന്‍ഡേര്‍ഡ്‌ മുതല്‍ ഈ സ്‌കൂളിലാണ്‌ വിദ്യാഭ്യാസം നടത്തിയിരുന്നത്‌.

പാഠ്യവിഷയങ്ങളില്‍ അതീവതാത്‌പര്യം പ്രകടിപ്പിച്ചിരുന്ന ഷീന ഭരതനാട്യം, കുച്ചുപ്പുടി എന്നീ കേരളീയ കലകളിലും കഴിവുകള്‍ തെളിച്ചിട്ടിട്ടുണ്ട്‌.

ഭാവിയില്‍ ഡോക്‌ടറാകണമെന്ന്‌ ആഗ്രഹിക്കുന്ന ഷീന യൂണിവേഴ്‌സിറ്റി ഓഫ്‌ ഡളസില്‍ ബയോളജി, ന്യൂറോസയന്‍സ്‌ എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദപഠനം തുടരുമെന്ന്‌ അറിയച്ചു. സണ്ണിവെയ്‌ല്‍ ഹൈസ്‌കൂളിലെ രണ്ടാംസ്ഥാനം (സലുട്ടോറിയന്‍) മലയാളിയായ റബേക്ക വര്‍ക്കിക്കാണ്‌.

സണ്ണിവെയ്‌ല്‍ ഹൈസ്‌കൂള്‍ ആദ്യബാച്ച്‌ വലിഡിക്‌ടോറിയന്‍ ബഹുമതി ഷീനാ പിള്ളയ്‌ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക