Image

മുഖ്യമന്ത്രിയ്‌ക്കെതിരേ അവകാശലംഘന നോട്ടീസ്

Published on 05 June, 2011
മുഖ്യമന്ത്രിയ്‌ക്കെതിരേ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നോട്ടീസ് നല്‍കി. നയപ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത് അവകാശലംഘനമാണെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടികള്‍ ജൂണ്‍ രണ്ടിന് വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. നിയമസഭാ ചട്ടം 154 പ്രകാരം സഭയുടെ സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിനെതിരേയാണ് കൊടിയേരി നോട്ടീസ് നല്‍കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക