Image

മകളുടെ ഭാവി തലച്ചതുതാന്‍: കരുണാനിധി

Published on 06 June, 2011
മകളുടെ ഭാവി തലച്ചതുതാന്‍: കരുണാനിധി
തിരുവാരൂര്‍: തന്റെ മകള്‍ കനിമൊഴിയെ കലൈഞ്ചര്‍ ടിവിയുടെ ഓഹരി എടുക്കുന്നതിന്‌ നിര്‍ബന്ധിച്ചത്‌ താന്‍ ആണെന്നും ഇതുമൂലമാണ്‌ മകള്‍ക്ക്‌ ജയിലില്‍ പോകേണ്ടിവന്നതെന്നും തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി കരുണാനിധി പറഞ്ഞു. മകളുടെ ഭാവിയിലേയ്‌ക്കുള്ള കരുതലിന്റെ ഭാഗമായാണ്‌ കലൈഞ്ചര്‍ ടിവിയുടെ ഓഹരി സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതെന്നും പിശക്‌ സംഭവിച്ചത്‌ എനിക്കാണ്‌. കേസ്‌ കെട്ടിച്ചമച്ചതാണമെന്നും സ്‌പെക്‌ട്രം കേസില്‍ പ്രബലരെ ഉള്‍പ്പെടുത്താനുള്ള സിബിഐയുടെ ശ്രമമാണ്‌ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനിമൊഴി 2 ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക